city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ബി.ജെ.പി.യുടെ കൊല വിളി പ്രകടനം അന്വേഷിക്കണം: എ. അബ്ദുര്‍ റഹ് മാന്‍ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കി

കാസര്‍കോട്: (www.kasargodvartha.com 14/08/2017) കഴിഞ്ഞ ദിവസം നഗരത്തിനടുത്ത് കൊലപാതകം ഉള്‍പെടെ നിരവധി കേസുകളില്‍ പ്രതിയായ യുവാവിനെ ആക്രമിച്ചുവെന്നാരോപിച്ച് ബി.ജെ.പി. ജില്ലാ നേതാക്കളുടെ നേതൃത്വത്തില്‍ നഗരത്തില്‍ കൊലവിളി ഉയര്‍ത്തി നടത്തിയ പ്രകടനത്തെക്കുറിച്ച് അന്വേഷണം നടത്തണമെന്ന് മുസ്ലിം ലീഗ് ജില്ലാ ട്രഷറര്‍ എ. അബ്ദുര്‍ റഹ് മാന്‍ മുഖ്യമന്ത്രിക്കും, ഡി.ജി.പിക്കും നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടു.

നാടിന്റെ സമാധാനാന്തരീക്ഷം തകര്‍ക്കുന്ന ഗുണ്ടാ സംഘങ്ങളേയും ക്രിമിനലുകളെയും സമൂഹത്തില്‍ നിന്നും ഒറ്റപ്പെടുത്തുന്നതിന് പകരം ആക്രമികള്‍ക്കും കൊലപാതകികള്‍ക്കും സംരക്ഷണം നല്‍കുന്ന സമീപനമാണ് ബി ജെ.പി. സ്വീകരിക്കുന്നത്. അടുത്ത ദിവസം വിധി പറയാന്‍ വെച്ച ഒരു സാമുദായിക കൊലപാതക കേസിലെ മുഖ്യപ്രതിയെ ആക്രമിച്ചുവെന്നത് സംശയത്തിന് ഇടം നല്‍കുകയാണ്. ചില ക്വട്ടേഷന്‍ സംഘങ്ങള്‍ തമ്മിലുള്ള സംഘര്‍ഷങ്ങള്‍ക്ക് സാമുദായിക നിറം നല്‍കി കൊലയാളികളായ ക്രിമിനലുകള്‍ക്ക് സംരക്ഷണം നല്‍കാന്‍ തയ്യാറാവുന്ന സംഘ്പരിവാര്‍ സംഘടനകള്‍ വളരെ മോശമായ രീതിയിലാണ് നഗരത്തില്‍ കൊലവിളി ഉയര്‍ത്തി പ്രകടനം നയിച്ചത്.

പള്ളിയില്‍ കയറി ഇമാമിനെ വെട്ടി കൊലപ്പെടുത്തിയ സംഭവത്തില്‍പോലും ഒരു വിഭാഗം ആത്മസംയമനം പാലിച്ചപ്പോള്‍ ഒരു കൊടും ക്രിമിനലിന് വേണ്ടി തെരുവിലിറങ്ങിയ ബി.ജെ.പി നാട്ടില്‍ വര്‍ഗീയ കലാപം അഴിച്ചുവിട്ട് രാഷ്ട്രീയ മുതലെടുപ്പ് നടത്താന്‍ ശ്രമിക്കുകയാണെന്നും ഇത് ഗൗരവമായി കണക്കിലെടുത്ത് ആവശ്യമായ മുന്‍ കരുതലുകള്‍ നടത്തണമെന്നും അബ്ദുര്‍ റഹ് മാന്‍ കത്തില്‍ ആവശ്യപ്പെട്ടു.

Also Read:
യുവാവിന് നേരെ ആക്രമണശ്രമം നടന്നത് സിനാന്‍ വധക്കേസില്‍ വിധി പറയാനിരിക്കെ; നാലുപേര്‍ക്കെതിരെ വധശ്രമത്തിന് കേസ്

കൊലക്കേസ് ഉള്‍പെടെ നിരവധി കേസുകളില്‍ പ്രതിയായ യുവാവിനെ ബൈക്കില്‍ കാറിടിച്ച് അപായപ്പെടുത്താന്‍ ശ്രമം

പ്രമാദമായ സിനാന്‍ വധക്കേസില്‍ വിധി ഓഗസ്റ്റ് 17ന്

ബി.ജെ.പി.യുടെ കൊല വിളി പ്രകടനം അന്വേഷിക്കണം: എ. അബ്ദുര്‍ റഹ് മാന്‍ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കി

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kasaragod, Kerala, BJP, Muslim-league, DGP, Chief minister, A Abdul Rahman against BJP

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia