ഇത് തളങ്കരയുടെ മാതൃക; കെ എസ് ടി പി റോഡിന്റെ ഇരുവശങ്ങളിലായി 700 വൃക്ഷത്തൈകള്‍ വെച്ചുപിടിപ്പിച്ചു; 75 മേറ്റ്സിന്റെ ഗ്രീന്‍ കാസര്‍കോട് പദ്ധതിക്ക് പരിസമാപ്തി
Sep 24, 2019, 20:44 IST
കാസര്‍കോട്: (www.kasargodvartha.com 24.09.2019) കെ എസ് ടി പി റോഡിന്റെ ഇരുവശങ്ങളിലായി 700 വൃക്ഷത്തൈകള്‍ വെച്ചുപിടിപ്പിച്ചുകൊണ്ട് തളങ്കര ഗവ. മുസ്ലിം ഹൈസ്‌കൂള്‍ 75 മേറ്റ്സിന്റെ ഗ്രീന്‍ കാസര്‍കോട് പദ്ധതിക്ക് പരിസമാപ്തി. കെ എസ് ടി പി റോഡില്‍ ട്രാഫിക് സിഗ്‌നല്‍ മുതല്‍ 10 കിലോമീറ്റര്‍ നീളത്തിലാണ് റോഡിനിരുവശവും രക്ത മന്ദാരം, മണിമരുത് എന്നീ ഇനങ്ങളില്‍പെട്ട അലങ്കാര വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിച്ചത്.
ഓരോ വൃക്ഷത്തൈക്ക് ചുറ്റും വേലി കെട്ടി സംരക്ഷിക്കുകയും പരിപാലിക്കുകയും ചെയ്യുന്ന പ്രവൃത്തിയുടെ മേല്‍നോട്ടവും കൂട്ടായ്മ തന്നെ നിര്‍വ്വഹിക്കുമെന്ന് 75 മേറ്റ്സ് ഭാരവാഹികള്‍ അറിയിച്ചു. മേല്‍പറമ്പില്‍ നടന്ന സമാപന പരിപാടിയില്‍ പ്രസ് ക്ലബ്ബ് പ്രസിഡണ്ട് ടി എ ഷാഫി മുഖ്യാതിഥിയായി. 75 മേറ്റ്സ് കണ്‍വീനര്‍ ടി എ ഖാലിദ് കൂട്ടായ്മയെ പരിചയപ്പെടുത്തി സംസാരിച്ചു. എം എ ലത്വീഫ്, തമ്പ് മേല്‍പറമ്പ് സെക്രട്ടറി യൂസുഫ്, തമ്പ് അംഗം ബാബു വള്ളിയോട് എന്നിവര്‍ സംസാരിച്ചു. പി എം കബീര്‍ സ്വാഗതവും ബി യു അബ്ദുല്ല നന്ദിയും പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kasaragod, Kerala, news, Thalangara, 75 mates green Kasaragod project end
< !- START disable copy paste -->