ഭാര്യയുടെ സ്വര്‍ണമാലയും സ്ഥാപനത്തിലെ രേഖകളുമായി അബ്ദുര്‍ റഹ് മാന്‍ പോയതെങ്ങോട്ട്? കാണാതായിട്ട് ഏഴ് വര്‍ഷം, തിരിച്ചുവരവും കാത്ത് കുടുംബം
Dec 5, 2017, 16:50 IST
കുമ്പള: (www.kasargodvartha.com 05.12.2017) ഭാര്യയുടെ സ്വര്‍ണമാലയും സ്ഥാപനത്തിലെ രേഖകളുമായി അബ്ദുര്‍ റഹ് മാന്‍ പോയതെങ്ങോട്ട്? ഈ ചോദ്യത്തിന്ന് ഇന്നും ആര്‍ക്കും ഒരുത്തരവുമില്ല. 2010 മാര്‍ച്ച് 31 ന് വൈകിട്ടാണ് കൊടിയമ്മ മുളിയടുക്കയിലെ അബ്ദുര്‍ റഹ് മാന്‍ (27) വീട്ടില്‍ നിന്നുമിറങ്ങിയത്. പിന്നീട് തിരിച്ചെത്തിയില്ല. കാണാതായിട്ട് ഏഴു വര്‍ഷം പിന്നിടുമ്പോഴും കുടുംബം ഇന്നും അബ്ദുര്‍ റഹ് മാനു വേണ്ടി കാത്തിരിക്കുകയാണ്.
ആരിക്കാടിയിലേയ്ക്ക് പോകുന്നുവെന്നു പറഞ്ഞാണ് വീട്ടില്‍ നിന്നും അബ്ദുര്‍ റഹ് മാന്‍ ഇറങ്ങിയത്. പോകുമ്പോള്‍ ഭാര്യയുടെ സ്വര്‍ണ മാലയും ജോലി ചെയ്യുന്ന നെറ്റ്വര്‍ക്ക് മാര്‍ക്കറ്റിംഗ് സ്ഥാപനത്തിന്റെ ഏതാനും രേഖകളും കൂടെ കൊണ്ടുപോയിരുന്നു. എന്നാല്‍ ഏറെ വൈകിയിട്ടും തിരിച്ചുവരാത്തതിനെ തുടര്‍ന്ന് പല സ്ഥലങ്ങളിലും അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. സഹോദരന്‍ ഹാരിസ് പോലീസില്‍ പരാതി നല്‍കിയിരുന്നുവെങ്കിലും പോലീസിനും അബ്ദുര്‍ റഹ് മാന്‍ എവിടെയുണ്ടെന്ന് കണ്ടെത്താന്‍ കഴിഞ്ഞില്ല.
കാലം കുറച്ചു കഴിഞ്ഞപ്പോഴേക്കും പോലീസ് അന്വേഷണവും അവസാനിപ്പിച്ചു. വിവാഹം കഴിഞ്ഞ് ഏറെ നാളാകുന്നതിനുമുമ്പാണ് അബ്ദുര്‍ റഹ് മാനെ കാണാതായത്. കാണാതായ അബ്ദുര്‍ റഹ് മാന്‍ എന്നെങ്കിലും തിരിച്ചുവരുമെന്ന പ്രതീക്ഷയുമായാണ് കുടുംബം ഇപ്പോള്‍ കഴിഞ്ഞുകൂടുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Missing, Police, Investigation, complaint, 7 years of missing; Abdul Rahman not found yet