650 കി.മീ. ദൂരത്തില്‍ തിരുവനന്തപുരം- കാസര്‍കോട് തീരദേശ പാത യാഥാര്‍ത്ഥ്യത്തിലേക്ക്; ആലോചന യോഗം ചേര്‍ന്നു, കീഴൂര്‍ ബീച്ചില്‍ നിന്ന് കാസര്‍കോട് ഹാര്‍ബറിലേക്ക് പാലം വരും
Dec 18, 2018, 21:57 IST
ഉദുമ: (www.kasargodvartha.com 18.12.2018) സംസ്ഥാനത്തെ ഗതാഗത- ടൂറിസ- മത്സ്യ മേഖലകളിലെ അടിസ്ഥാന സൗകര്യ വികസനത്തില്‍ ചരിത്രപരമായ മുന്നേറ്റത്തിന് വഴി തുറക്കുന്ന തിരുവനന്തപുരം- കാസര്‍കോട് തീരദേശ ഹൈവേ യാഥാര്‍ഥ്യത്തിലേക്ക്. സംസ്ഥാന സര്‍ക്കാരിന്റെ പുതു പദ്ധതിയായ കിഫ്ബിയില്‍ നിന്ന് പണം കണ്ടെത്തിയാണ് പദ്ധതി യാഥാര്‍ത്ഥ്യമാക്കുന്നത്.
650 കി.മീ. ദൂരത്തില്‍ നിര്‍മ്മിക്കുന്ന ഈ റോഡ് കാസര്‍കോട് ജില്ലയില്‍ മഞ്ചേശ്വരം കണ്ണ്വതീര്‍ത്ഥയില്‍ നിന്ന് ആരംഭിച്ച് വലിയപറമ്പ് രണ്ട് തെങ്ങില്‍ എത്തിച്ചേരും. രണ്ട് വരിപാതയില്‍ ഏഴ് മീറ്റര്‍ ടാറിങ്ങോടുകൂടി ഇരുവശത്തും 3.5 മീറ്റര്‍ വീതിയില്‍ സ്ഥലം കണ്ടെത്തി ഒരു മീറ്റര്‍ നീളത്തില്‍ ഇരുവശത്തും സൈക്കിള്‍ ട്രാക്ക്, കാല്‍നടയാത്രക്കുള്ള പാത തുടങ്ങിയ സൗകര്യങ്ങളോടെയാണ് റോഡ് നിര്‍മ്മാണം നടക്കുക.
പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതോടെ കയറ്റമോ വളവോ ഇല്ലാതെ മഞ്ചേശ്വരം മുതല്‍ തിരുവനന്തപുരം വരെ സൈക്കിളില്‍ യാത്ര സാധ്യമാകും.
ഉദുമ നിയോജക മണ്ഡലത്തില്‍ നോര്‍ത്ത് കോട്ടച്ചേരിയില്‍ നിന്ന് ആരംഭിച്ച് പാലക്കുന്ന് വരെ ഒമ്പത് കി.മീ കാസര്‍കോട് - കാഞ്ഞങ്ങാട് സംസ്ഥാന പാത വികസിപ്പിക്കുകയാണ് പദ്ധതിയിലൂടെ ചെയ്യുന്നത്. പാലക്കുന്നില്‍ നിന്ന് കാപ്പില്‍, ഉദുമ, ചെമ്പരിക്ക, കീഴൂര്‍ ബീച്ച് വഴി കാസര്‍കോട് ഹാര്‍ബര്‍ റേഡിലേക്ക് എത്തിച്ചേരും. കീഴൂര്‍ ബീച്ചില്‍ നിന്ന് കാസര്‍കോട് ഹാര്‍ബറിലേക്ക് ഒരു കി.മീ നീളത്തില്‍ ഈ പദ്ധതിയുടെ ഭാഗമായി പാലവും വരും.
തീരദേശ ഹൈവേയുടെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ഉദുമ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ കെ കുഞ്ഞിരാമന്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു. യോഗത്തില്‍ ഈ പാത കടന്നുപോകുന്നതിന് ഇരുവശത്തുമുള്ള സമീപ വാസികളുടേയും സ്ഥലം ഉടമകളുടേയും ഉദുമ പഞ്ചായത്തിലുള്ളവരുടെ യോഗം 24ന് രാവിലെ 11 മണിക്ക് അംബിക എ.എല്‍.പി സ്‌കൂളിലും ചെമ്മനാട് പഞ്ചായത്തിലുള്ളവരുടെ യോഗം ഉച്ചക്ക് 12.30ന് കീഴൂര്‍ ഗവ:എല്‍.പി.സ്‌കൂളിലും ചേരാന്‍ തീരുമാനിച്ചു.
യോഗത്തില്‍ ഉദുമ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.എ. മുഹമ്മദാലി, ചെമ്മനാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കല്ലട്ര അബ്ദുല്‍ ഖാദര്‍, എന്‍.എച്ച്. അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ സി.ജെ. കൃഷ്ണന്‍, അസിസ്റ്റന്റ് എഞ്ചിനീയര്‍ രാജീവ്, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ വി.ആര്‍.ഗംഗാധരന്‍, വാസു മാങ്ങാട്, അബൂബക്കര്‍, രമേശന്‍ കൊപ്പല്‍, പഞ്ചായത്ത് മെമ്പര്‍ സന്തോഷ് കുമാര്‍, പ്രദേശത്തെ പൗര പ്രമുഖര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Thiruvananthapuram-Kasaragod Coastal way; Counsel Meeting conducted, Udma, Kasaragod, News, Road, Meeting, Coastal Way.