city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Seized | മായം കലര്‍ത്തിയതെന്ന് സംശയിക്കുന്ന 600 കിലോ തേയില പിടികൂടി; സാംപിളുകള്‍ ലാബിലേക്കയച്ചു

കാസര്‍കോട്: (www.kasargodvartha.com) മായം കലര്‍ത്തിയതെന്ന് കരുതുന്ന സാധനങ്ങള്‍ വ്യാപകമായി വില്പന നടത്തുന്നതായുള്ള രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ജില്ലയിലുടനീളം ഭക്ഷ്യ സുരക്ഷ സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സിന്റെ വ്യാപക പരിശോധന. പരിശോധനയില്‍ 600 കിലോ മായം കലര്‍ത്തിയതെന്ന് കരുതുന്ന തേയില പിടികൂടി.
                     
Seized | മായം കലര്‍ത്തിയതെന്ന് സംശയിക്കുന്ന 600 കിലോ തേയില പിടികൂടി; സാംപിളുകള്‍ ലാബിലേക്കയച്ചു

സീതാംഗോളി, ഹൊസങ്കടി, മഞ്ചേശ്വരം എന്നിവിടങ്ങള്‍ കേന്ദ്രികരിച്ചു നടത്തിയ മിന്നല്‍ പരിശോധനയിലാണ് തേയില പിടിച്ചെടുത്തത്. പ്രാഥമിക പരിശോധനയില്‍ കൃത്രിമ നിറം കണ്ടെത്തിയതിനെ തുടര്‍ന്ന് തേയിലയുടെ മൂന്ന് സാംപിളുകള്‍ കോഴിക്കോട് റീജിയനല്‍ അനലറ്റികല്‍ ലബോറടറിയിലേക്ക് അയച്ചു.

പരിശോധന ഫലം ലഭിക്കുന്ന മുറക്ക് നിര്‍മാതാക്കള്‍ക്കെതിരെയും, വിതരണക്കാര്‍ക്കെതിരെയും ഭക്ഷ്യ സുരക്ഷ ഗുണനിലവാര നിയമ പ്രകാരം തുടര്‍നടപടികള്‍ സ്വീകരിക്കുന്നതാണെന്ന് അധികൃതര്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.

സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് തലവന്‍ എറണാകുളം ഡെപ്യൂടി കമീഷണര്‍ ജേകബ് തോമസിന്റെ നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍ ടാസ്‌ക് ഫോഴ്‌സ് അംഗങ്ങളായ അസിസ്റ്റന്റ് കമീഷണര്‍ അജി എസ്, ഫുഡ് സേഫ്റ്റി ഓഫീസര്‍മാരായ സകീര്‍ ഹുസൈന്‍, ജോസഫ് കുര്യാകോസ്, സിനോജ് വി കെ എന്നിവര്‍ പങ്കെടുത്തു.
      
Seized | മായം കലര്‍ത്തിയതെന്ന് സംശയിക്കുന്ന 600 കിലോ തേയില പിടികൂടി; സാംപിളുകള്‍ ലാബിലേക്കയച്ചു

വരും ദിവസങ്ങളില്‍ സംസ്ഥാനത്തെ മറ്റു ജില്ലകളിലേക്കും പരിശോധന ശക്തമാക്കുമെന്നും അധികൃതര്‍ പറഞ്ഞു.

Keywords: 600 kg of adulterated tea powder seized during inspection by Food Safety Special Task Force, Kasaragod, News, Inspection, Tea powder, Seized,  Protection, Laboratory, Sample, Kerala. 
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia