കോടതിയെ കബളിപ്പിച്ച് മുങ്ങിയ പിടികിട്ടാപ്പുള്ളികളും വാറണ്ട് പ്രതികളുമടക്കം 60 പേര്‍ അറസ്റ്റില്‍
Aug 13, 2017, 11:05 IST
കാസര്‍കോട്: (www.kasargodvartha.com 13.08.2017) ജില്ലയിലെ എല്ലാ പോലീസ് സ്റ്റേഷനുകളിലും വാറണ്ട് സ്‌ക്വാഡിന്റെ പ്രവര്‍ത്തനം ശക്തമാക്കി. കോടതിയെയും പോലീസിനെയും കബളിപ്പിച്ച് മുങ്ങിയ പ്രതികളെ പിടികൂടുന്നതിനായി സ്‌ക്വാഡിന്റെ പ്രവര്‍ത്തനം വിപുലീകരിച്ചു. പിടികിട്ടാപ്പുള്ളികളും വാറണ്ട് പ്രതികളുമടക്കം 60 പേരെ പോലീസ് അറസ്റ്റ് ചെയ്തു.
അക്രമം, സ്ത്രീപീഡനം, ലൈംഗികപീഡനം, വഞ്ചന, മദ്യം- കഞ്ചാവ് കടത്ത്, മണല്‍ക്കടത്ത്, കവര്‍ച്ച തുടങ്ങിയ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട കേസുകളിലെ പ്രതികളാണ് പോലീസ് പിടിയിലായിരിക്കുന്നത്. കാസര്‍കോട് പോലീസ് ഡിവിഷന്‍ പരിധിയില്‍ 25 പേരും കാഞ്ഞങ്ങാട് പോലീസ് ഡിവിഷന്‍ പരിധിയില്‍ 35 പേരുമാണ് അറസ്റ്റിലായത്. വിവിധ കേസുകളില്‍ അറസ്റ്റിലായി കോടതിയില്‍ നിന്നും ജാമ്യമെടുത്ത ശേഷം മുങ്ങുകയും പോലീസിന് തന്നെ പിടികൊടുക്കാതെ മുങ്ങുകയും ചെയ്ത നിരവധി പ്രതികള്‍ പിടിയിലാകാനുണ്ട്.
ഏറെ നാള്‍ ഒളിവില്‍ കഴിയുകയായിരുന്നവര്‍ നാട്ടില്‍ തന്നെയുണ്ടെന്ന രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പോലീസെത്തി ഇവരെ പിടികൂടിയത്. കാസര്‍കോട് ജില്ലയില്‍ നടന്ന നിരവധി കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ട പ്രതികള്‍ പലരും മുങ്ങി ഗള്‍ഫിലേക്ക് കടന്നിട്ടുണ്ട്. വിമാനത്താവളങ്ങളില്‍ ലുക്കൗട്ട് നോട്ടീസ് പതിക്കുന്നതിനാല്‍ ഗള്‍ഫില്‍ നിന്നും വിമാനത്തില്‍ വന്നിറങ്ങുമ്പോള്‍ തന്നെ പിടിയിലാകുന്ന പ്രതികളും ഏറെയാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Police, arrest, case, court, 60 include warrant accused arrested