സുഹൃത്തിനെ എയര്‍പോര്‍ട്ടില്‍ യാത്രയാക്കി തിരിച്ചുവരികയായിരുന്നവര്‍ സഞ്ചരിച്ച കാര്‍ മറ്റൊരു കാറിലിടിച്ച് 6 പേര്‍ക്ക് പരിക്ക്
Jul 23, 2017, 16:27 IST
കുമ്പള: (www.kasargodvartha.com 23.07.2017) കാറുകള്‍ കൂട്ടിയിടിച്ച് ആറു പേര്‍ക്ക് പരിക്കേറ്റു. ബന്തിയോട് അടുക്കബൈദലയിലെ അബ്ദുല്‍ സുബൈര്‍ (25), മഅറൂഫ് (24), പയ്യന്നൂര്‍ കാങ്കോലിലെ നാദിറ മന്‍സിലില്‍ എം എസ് നാസറിന്റെ മകന്‍ ഷംസീര്‍ (22), ഉനൈസ് (21), മുഹമ്മദ് സജീല്‍ (23), മുഹമ്മദ് റിയാസ് (21) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഉപ്പള നയാബസാറില്‍ ശനിയാഴ്ച രാത്രി 12 മണിയോടെയാണ് അപകടം. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സുഹൃത്തിനെ മംഗളൂരു എയര്‍പോര്‍ട്ടില്‍ ഇറക്കി തിരിച്ചുവരികയായിരുന്നു പയ്യന്നൂര്‍ സ്വദേശികള്‍. ഓടിക്കൂടിയ നാട്ടുകാരാണ് പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
സുഹൃത്തിനെ മംഗളൂരു എയര്‍പോര്‍ട്ടില്‍ ഇറക്കി തിരിച്ചുവരികയായിരുന്നു പയ്യന്നൂര്‍ സ്വദേശികള്‍. ഓടിക്കൂടിയ നാട്ടുകാരാണ് പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, Kumbala, news, Car-Accident, 6 injured in accident
Keywords: Kasaragod, Kerala, Kumbala, news, Car-Accident, 6 injured in accident