city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ആഘോഷങ്ങള്‍ക്കിടയില്‍ കണ്ണീര്‍മഴയായി ദുരന്തങ്ങള്‍; നാലുദിവസത്തിനിടെ മുങ്ങിമരിച്ചത് പിഞ്ചുകുട്ടികളടക്കം ആറു പേര്‍

കാസര്‍കോട്: (www.kasargodvartha.com 05.09.2017) പെരുന്നാള്‍ - ഓണം ആഘോഷങ്ങള്‍ക്കിടയില്‍ കാസര്‍കോട് ജില്ലയില്‍ കണ്ണീര്‍ മഴയായി ദുരന്തങ്ങള്‍ പെയ്തിറങ്ങി. കടലിലും പുഴയിലും വെള്ളക്കെട്ടുകളിലുമായി നാലുദിവസത്തിനിടെ ജില്ലയില്‍ മുങ്ങിമരിച്ചത് പിഞ്ചുകുട്ടികളടക്കം ആറുപേര്‍. രണ്ടരവയസുകാരനായ കാസര്‍കോട് ചേരൂരിലെ ശഅ്ബാന്‍, ചിറ്റാരിക്കാല്‍ കുന്നുംകൈയിലെ മൂന്നുവയസുകാരന്‍ കൗശിക്, മൊഗ്രാല്‍ കൊപ്പളത്തെ ഖലീല്‍ (20), അണങ്കൂരിലെ മുഹമ്മദലി (36), കാലിച്ചാനടുക്കം ആനപ്പെട്ടിയിലെ നാരായണന്‍ (62), കുഡ്‌ലുവിലെ മണികണ്ഠന്‍ (35)എന്നിവരാണ് മുങ്ങിമരിച്ചത്.

ആഘോഷങ്ങള്‍ക്കിടയില്‍ കണ്ണീര്‍മഴയായി ദുരന്തങ്ങള്‍; നാലുദിവസത്തിനിടെ മുങ്ങിമരിച്ചത് പിഞ്ചുകുട്ടികളടക്കം ആറു പേര്‍

ചേരൂരിലെ കബീര്‍ - റുഖ്‌സാന ദമ്പതികളുടെ മകന്‍ ശഅ്ബാനെ കളിക്കുന്നതിനിടെയാണ് ഇക്കഴിഞ്ഞ ഞായറാഴ്ച ഉച്ചയോടെ വീടിന് സമീപത്തെ പുഴയില്‍ കാണാതായത്. നാട്ടുകാരുടെ സഹായത്തോടെ പോലീസും ഫയര്‍ഫോഴ്‌സും നടത്തിയ തിരച്ചിലിനൊടുവില്‍ തിങ്കളാഴ്ച വൈകുന്നേരത്തോടെ കുട്ടിയുടെ മൃതദേഹം തളങ്കര കെ കെ പുറത്ത് പുഴയില്‍ കണ്ടെത്തുകയായിരുന്നു. ശഅ്ബാന്റെ മരണം കുടുംബത്തെ തളര്‍ത്തിയിരിക്കുകയാണ്.

ഇക്കഴിഞ്ഞ ശനിയാഴ്ച കടപ്പുറത്ത് ക്രിക്കറ്റ് കളിക്കുന്നതിനിടെ കടലില്‍ കാണാതായ മൊഗ്രാല്‍ കൊപ്പളത്തെ മൊയ്തീന്റെ മകന്‍ ഖലീലിനെ (20)ന്റെ മൃതദേഹം ചൊവ്വാഴ്ച വൈകിട്ട് അഞ്ചു മണിയോടെ മൊഗ്രാല്‍ പുറംകടലില്‍ വെച്ച് മത്സ്യത്തൊഴിലാളികളും കോസ്റ്റല്‍ പോലീസും നടത്തിയ തിരച്ചിലിലാണ് കണ്ടെത്തിയത്. ശനിയാഴ്ച വൈകുന്നേരം ആറു മണിയോടെ ഖലീല്‍ കൂട്ടുകാര്‍ക്കൊപ്പം ക്രിക്കറ്റ് കളിച്ചുകൊണ്ടിരിക്കെ പന്ത് കടലിലേക്ക് തെറിച്ചുപോവുകയായിരുന്നു. പന്തെടുക്കാനായി ഖലീല്‍ കടലില്‍ ഇറങ്ങിയപ്പോഴാണ് തിരമാലകളില്‍പെട്ട് കാണാതായത്.

നാലാം ദിവസമാണ് യുവാവിന്റെ മൃതദേഹം കണ്ടെത്താന്‍ കഴിഞ്ഞത്. ഖലീലിനെ ജീവനോടെ തിരിച്ചുകിട്ടാന്‍ നാട് മുഴുവന്‍ പ്രാര്‍ത്ഥനയിലായിരുന്നു. എന്നാല്‍ യുവാവിന്റെ ചേതനയറ്റ ശരീരം മാത്രം കണ്ടെടുക്കാനായതോടെ ഒരുനാട് മുഴുവന്‍ വിങ്ങിപ്പൊട്ടുകയായിരുന്നു.

കാലിച്ചാനടുക്കം ആനപ്പെട്ടിയിലെ വടക്കേക്കര വീട്ടില്‍ നാരായണ(62)നെ ചൊവ്വാഴ്ച രാവിലെയാണ് സ്വകാര്യ വ്യക്തിയുടെ വീട്ടുപറമ്പിലെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. രാവിലെ കുളിക്കാന്‍ ചെന്ന നാരായണനെ കാണാതിരുന്നതിനെ തുടര്‍ന്ന് മകന്‍ അനില്‍ അന്വേഷിക്കുന്നതിനിടയിലാണ് മൃതദേഹം കുളത്തില്‍ കണ്ടെത്തിയത്. അബദ്ധത്തില്‍ കാല്‍ വഴുതി വീണാണ് മരണമെന്ന് സംശയിക്കുന്നു.

കര്‍ണാടക പുത്തൂര്‍ സ്വദേശിയും അണങ്കൂരില്‍ താമസക്കാരനുമായ മുഹമ്മദലി (36) പുഴയില്‍ മത്സ്യബന്ധനത്തിനിടെ മുങ്ങിമരിച്ചത് ചൊവ്വാഴ്ച ഉച്ചയോടെയാണ്. മുഹമ്മദലിയും രണ്ട് സുഹൃത്തുക്കളും ഷിറിയ പുഴയില്‍ ചൂണ്ടയിട്ടുകൊണ്ടിരിക്കെ തോണി മറിയുകയായിരുന്നു. സുഹൃത്തുക്കള്‍ നീന്തി കരയ്ക്ക് കയറിയെങ്കിലും മുഹമ്മദലിയെ പുഴയിലെ ശക്തമായ ഒഴുക്കില്‍ പെട്ട് കാണാതാവുകയാണുണ്ടായത്. കുമ്പള പോലീസും കോസ്റ്റല്‍ പോലീസും അരമണിക്കൂറോളം നടത്തിയ തിരച്ചിലിനൊടുവിലാണ് മുഹമ്മദലിയുടെ മൃതദേഹം കണ്ടെത്തിയത്.

ശനിയാഴ്ച വൈകുന്നേരമാണ് കറന്തക്കാട്ടെ ഹോട്ടലില്‍ തൊഴിലാളിയായ കുഡ്‌ലുവിലെ മണികണ്ഠനെ ചന്ദ്രഗിരി പുഴയിലെ ഒഴുക്കില്‍ പെട്ട് കാണാതായത്. പിറ്റേ ദിവസം മണികണ്ഠന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. ഓണാഘോഷത്തിനായി മാതാവിന്റെ തൃക്കരിപ്പൂര്‍ മെട്ടമ്മലിലെ വീട്ടിലെത്തിയ കൗശികിനെ വീടിന് സമീപത്തെ ജലസംഭരണിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കൗശികിന്റെ മരണം കുടുംബത്തിന് താങ്ങാനാകാത്ത ആഘാതമായി.

Related News:

ഓണം ആഘോഷിക്കാന്‍ ബന്ധുവീട്ടിലെത്തിയ കുടുംബത്തിലെ മൂന്നു വയസുകാരന്‍ ടാങ്കില്‍ വീണ് മരിച്ചു
കാണാതായ രണ്ടര വയസുകാരന്റെ മൃതദേഹം പുഴയില്‍ കണ്ടെത്തി




ചന്ദ്രഗിരിപ്പാലത്തില്‍ നിന്നും പുഴയിലേക്ക് ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords : Kasaragod, Death, Cheroor, Children, Mogral, Kudlu, Youth, Khaleel, Shaban, Koushik, Muhammed Ali, Narayanan, Manikandan.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia