മഴ മറയാക്കി മോഷണത്തിനെത്തിയ ആറംഗ തമിഴ് നാടോടി സംഘം അറസ്റ്റില്‍
Aug 7, 2014, 14:24 IST
കാസര്‍കോട്: (www.kasargodvartha.com 07.08.2014) മഴയുടെ മറവില്‍ കവര്‍ച്ചയ്ക്കായി ഇറങ്ങിയ ആറംഗ തമിഴ് നാടോടി സംഘത്തെ പോലീസ് അറസ്റ്റുചെയ്തു. കാസര്‍കോട് ഡി.വൈ.എസ്.പി. ടി.പി. രഞ്ജിത്ത്, കുമ്പള സി.ഐ. സുരേഷ് ബാബു എന്നിവരുടെ നേതൃത്വത്തില്‍ വ്യാഴാഴ്ച രാവിലെയാണ് അറസ്റ്റ്.
തമിഴ്നാട് സ്വദേശികളായ രവി, ആനന്ദ, വേലു, മഞ്ജു, ശിവന്, ഷിമോഗയിലെ മല്ലകപ്പ എന്നിവരാണ് അറസ്റ്റിലായത്. തലശ്ശേരി, കോഴിക്കോട്, മയ്യില്‍ തുടങ്ങിയ പോലീസ് സ്റ്റേഷനുകളിലെ പിടികിട്ടാപ്പുള്ളികളും കേരളത്തില്‍ അങ്ങോളമിങ്ങോളം കവര്‍ച്ചാ പരമ്പരകള്‍ നടത്തിയവരും ട്രയിനുകളില്‍ സ്ഥിരം മോഷ്ടാക്കളുമാണ് അറസ്റ്റിലായലരെന്ന് പോലീസ് പറഞ്ഞു.
വീടുകളുടെ ജനലഴികള്‍ മുറിച്ചുമാറ്റി കളവ് നടത്തുന്നതില്‍ സമര്‍ത്ഥരാണ് ഇവര്‍. ഈയിടെ കുമ്പള പോലീസ് സ്റ്റേഷന് പരിധിയില്‍ നടന്ന ഇത്തരം കളവ് കേസുകളില്‍ ഇവര്‍ ഉള്‍പ്പെട്ടിട്ടുണ്ട്. മോഷണസംഘം അറസ്റ്റിലായതോടെ നിരവധി കേസുകള്‍ക്ക് തുമ്പാകുമെന്ന പ്രതീക്ഷയിലാണ് പോലീസ്. ഏതാനും പോലീസ് സ്റ്റേഷനുകളില്‍ നിന്ന് പ്രതികളെ കാണാന്‍ പോലീസുകാര്‍ കാസര്‍കോട്ട് എത്തിയിട്ടുണ്ട്.

Also Read:
തമിഴ്നാട്ടില്‍ 25 രൂപാ ടിക്കറ്റില്‍ സിനിമ കാണാന്‍ അമ്മ തിയേറ്റര്‍
Keywords: Kasaragod, Kerala, Arrest, Police, Rain, Robbery attempt, Police station, Case, DYSP, Train, Leadership,