ബൈക്കില്‍ കടത്തുകയായിരുന്ന കര്‍ണാടക നിര്‍മിത മദ്യം പിടികൂടി
Jan 20, 2015, 12:33 IST
കാസര്‍കോട്: (www.kasargodvartha.com 20/01/2015) ബൈക്കില്‍ കടത്തുകയായിരുന്ന 5.04 ലിറ്റര്‍ കര്‍ണാടക ഇന്ത്യന്‍ നിര്‍മിത വിദേശമദ്യം പിടികൂടി. സംഭവത്തില്‍ കുഡ്‌ലു, പാറക്കട്ടയിലെ ചെക്കികട്ടൈ റോഡില്‍ ഹരീഷ എന്നയാള്‍ക്കെതിരെ കാസര്‍കോട് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്‍ഡ് ആന്റി നാര്‍ക്കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഡി. ബാലചന്ദ്രനും സംഘവും കേസെടുത്തു.
ഇയാള്‍ ഉപയോഗിച്ചിരുന്ന പാഷന്‍ പ്രോ ബൈക്കും കസ്റ്റഡിയിലെടുത്തു. സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഡി. ബാലചന്ദ്രന്റെ സംഘത്തില്‍ പ്രിവന്റീവ് ഓഫീസര്‍ എം. ശ്രീധരന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ മഞ്ജുനാഥ ആള്‍വ, ശ്രീനിവാസന്‍ പത്തില്‍, എ.ബി. അബ്ദുല്ല എന്നിവരും ഉണ്ടായിരുന്നു.

File Photo |
Keywords : Kasaragod, Kerala, Liquor, Seized, Bike, Accuse, Arrest, Custody, Hareesha.