city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Fine | പ്ലാസ്റ്റിക് മാലിന്യം കടലിൽ തള്ളിയാൽ 5000 രൂപ പിഴ; 'ശുചി സാഗരം സുന്ദര തീരം’ പദ്ധതിക്ക് കുമ്പളയിൽ തുടക്കം

Photo: Arranged

● ഫിഷറീസ് വകുപ്പിൻ്റെ നേതൃത്വത്തിലാണ് പദ്ധതി. 
● തീരദേശത്ത് ശുചീകരണ പരിപാടികൾ നടന്നു. 
● ഹരിത കർമ്മ സേനയ്ക്ക് മാലിന്യം നൽകണം.
● നിയമനടപടി കർശനമാക്കും. 

കുമ്പള: (Kasargodvartha) വീടുകളിലെയും സ്ഥാപനങ്ങളിലെയും ആഘോഷ പരിപാടികളിലെയും പ്ലാസ്റ്റിക് മാലിന്യങ്ങൾ ഹരിത കർമ്മ സേനയ്ക്ക് നൽകാതെ കടലിലേക്കും തീരത്തേക്കും വലിച്ചെറിയുന്നവർക്കെതിരെ 5000 രൂപ പിഴ ഉൾപ്പെടെയുള്ള കർശന നിയമനടപടികൾ സ്വീകരിക്കുമെന്ന് കുമ്പള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് യു.പി. താഹിറാ യൂസുഫും വൈസ് പ്രസിഡന്റ് നാസർ മൊഗ്രാലും അറിയിച്ചു.

സംസ്ഥാന ഫിഷറീസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ കുമ്പള ഗ്രാമപഞ്ചായത്തിലെ തീരദേശ മേഖലയിൽ സംഘടിപ്പിച്ച ‘ശുചിത്വ സാഗരം സുന്ദര തീരം’ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു ഇരുവരും. 

സംസ്ഥാന ഫിഷറീസ് വകുപ്പ്, യുവജനക്ഷേമം, തദ്ദേശസ്വയംഭരണം, ടൂറിസം വകുപ്പ് തുടങ്ങിയ വിവിധ വകുപ്പുകളുടെ സംയുക്താഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. മത്സ്യത്തൊഴിലാളികൾ, സന്നദ്ധ സംഘടനകൾ, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ, ഹരിത കർമ്മ സേനാംഗങ്ങൾ, കുടുംബശ്രീ പ്രവർത്തകർ, ശുചിത്വ മിഷൻ, ക്ലീൻ കേരള മിഷൻ എന്നിവരുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ ഉൾപ്പെടെ നൂറുകണക്കിന് ആളുകൾ പരിപാടിയിൽ പങ്കെടുത്തു.

കുമ്പളയിലെ കോയിപ്പാടി കടപ്പുറം, പെറുവാഡ് കടപ്പുറം, മൊഗ്രാൽ നാങ്കി കടപ്പുറം എന്നിവിടങ്ങളിലായി ശുചീകരണ പരിപാടികൾ സംഘടിപ്പിച്ചു. ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യങ്ങൾ ക്ലീൻ കേരള കമ്പനിക്കും ശുചിത്വ മിഷനും കൈമാറും. 

രാവിലെ ശക്തമായ മഴ ശുചീകരണ പ്രവർത്തനങ്ങൾക്ക് തടസ്സമുണ്ടാക്കിയെങ്കിലും ഒമ്പത് മണിയോടെ പരിപാടി ആരംഭിച്ചു. തീരദേശത്തെ നൂറുകണക്കിന് ആളുകൾ തീര ശുചീകരണ പരിപാടിയിൽ ഒത്തുചേർന്നു.

ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.

Kumbala Grama Panchayat announced a fine of ₹5000 for individuals and establishments dumping plastic waste into the sea and coastal areas instead of handing it over to the Green Action Force. This was announced during the launch of the 'Shuchi Sagaram Sundara Theeram' (Clean Sea Beautiful Coast) project, an initiative by the State Fisheries Department in collaboration with various other departments and organizations aimed at cleaning the coastal regions of Kumbala.

#Kumbala #PlasticWaste #Fine #CleanSea #Kerala #ShuchiSagaram

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia
News Hub