city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മഞ്ചേശ്വരം താലൂക്ക് ഓഫീസ് പ്രവര്‍ത്തനമാരംഭിച്ച് 5 വര്‍ഷമായിട്ടും ഒരു രൂപ പോലും വാടകയായി ലഭിച്ചില്ല; നിയമനടപടി സ്വീകരിക്കുമെന്ന് കെട്ടിട ഉടമ, സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് വലക്കുകയാണെന്നും ആക്ഷേപം

ഉപ്പള: (www.kasargodvartha.com 28.01.2019) മഞ്ചേശ്വരം താലൂക്ക് ഓഫീസ് പ്രവര്‍ത്തനമാരംഭിച്ച് അഞ്ചു വര്‍ഷമായിട്ടും ഒരു രൂപ പോലും വാടകയിനത്തില്‍ ലഭിച്ചില്ലെന്നും അതുകൊണ്ടു തന്നെ സര്‍ക്കാരിനെ പ്രതിയാക്കി നിയമനടപടി സ്വീകരിക്കുമെന്നും കെട്ടിട ഉടമകളായ പി എസ് ഇബ്രാഹിമും മുഹമ്മദും കാസര്‍കോട് വാര്‍ത്തയോട് വെളിപ്പെടുത്തി. കഴിഞ്ഞ യു ഡി എഫ് ഗവണ്‍മെന്റിന്റെ കാലത്ത് 2014 മാര്‍ച്ച് 20നാണ് മഞ്ചേശ്വരം താലൂക്ക് ഓഫീസ് ഉപ്പളയിലെ സിറ്റി സെന്റര്‍ കെട്ടിടത്തില്‍ പ്രവര്‍ത്തനമാരംഭിച്ചത്.
മഞ്ചേശ്വരം താലൂക്ക് ഓഫീസ് പ്രവര്‍ത്തനമാരംഭിച്ച് 5 വര്‍ഷമായിട്ടും ഒരു രൂപ പോലും വാടകയായി ലഭിച്ചില്ല; നിയമനടപടി സ്വീകരിക്കുമെന്ന് കെട്ടിട ഉടമ, സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് വലക്കുകയാണെന്നും ആക്ഷേപം

ഉപ്പളയിലെ ബ്രിജേഷിന് കമ്യൂണിറ്റി സര്‍ട്ടിഫിക്കറ്റ് നല്‍കി അന്നത്തെ എ ഡി എം മുഹമ്മദ് അസ്ലമാണ് ഉദ്ഘാടനം നിര്‍വ്വഹിച്ചത്. 3,000 സ്‌ക്വയര്‍ ഫീറ്റ് വരുന്ന സ്ഥലം വെറും 25,000 രൂപയ്ക്കാണ് പ്രതിമാസ വാടകയ്ക്കായി നല്‍കിയത്. ഇതുസംബന്ധിച്ച് വ്യക്തമായ കരാറും ഉണ്ടാക്കിയിരുന്നു. എന്നാല്‍ അഞ്ചു വര്‍ഷം കഴിഞ്ഞിട്ടും ഒരു രൂപ പോലും വാടകയിനത്തില്‍ നല്‍കിയിട്ടില്ല. വാടക സംബന്ധിച്ചുള്ള ഫയലില്‍ സാങ്കേതിക പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ഓരോ തവണയും വാടക നല്‍കുന്നത് നിരസിക്കുകയായിരുന്നുവെന്ന് ഉടമ പി എസ് ഇബ്രാഹിം പറഞ്ഞു.

കെട്ടിടത്തിന്റെ താഴത്തെ നിലയിലാണ് തുടക്കത്തില്‍ താലൂക്ക് ഓഫീസ് പ്രവര്‍ത്തനം തുടങ്ങിയത്. പിന്നീട് ഒന്നര വര്‍ഷം മുമ്പ് ഇതേ കെട്ടിടത്തിന്റെ മുകള്‍നിലയിലേക്ക് താലൂക്ക് ഓഫീസ് സൗകര്യത്തിനായി മാറ്റി. 15 ലക്ഷത്തിലധികം രൂപ വാടകയിനത്തില്‍ കിട്ടാനുണ്ടെന്നും ഇത് എത്രയും പെട്ടെന്ന് ലഭിച്ചില്ലെങ്കില്‍ വാടക തുക വസൂലാക്കി കിട്ടണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്നാണ് ഉടമ പറയുന്നത്. വാടക പ്രശ്‌നം ചൂണ്ടിക്കാട്ടി കലക്ടറെയും മറ്റു റവന്യൂ ഉദ്യോഗസ്ഥരെയും സമീപിച്ചെങ്കിലും അനുകൂലമായ ഒരു തീരുമാനവും ഇതുവരെ ഉണ്ടാക്കിയിട്ടില്ല. റവന്യൂ ഉദ്യോഗസ്ഥര്‍ ബോധപൂര്‍വ്വം വൈകിപ്പിക്കുകയാണെന്ന് ഇബ്രാഹിം ആരോപിച്ചു.

വോര്‍ക്കാടി, മീഞ്ച, പൈവളികെ, മഞ്ചേശ്വരം, മംഗല്‍പ്പാടി, എണ്‍മകജെ, പുത്തിഗെ, കുമ്പള പഞ്ചായത്തുകളാണ് മഞ്ചേശ്വരം താലൂക്ക് പരിധിയിലുള്ളത്.

Also Read:
മഞ്ചേശ്വരം താലൂക്ക് ഓഫീസ് പ്രവര്‍ത്തനം ആരംഭിച്ചു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Manjeshwaram, News, Kasaragod, Rent, Taluk office, 5 years of Manjeshwaram Taluk office; Building owner did not get any amount of Rent

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia