നിർമാണത്തിലിരിക്കുന്ന വീടിൻ്റെ സെപ്റ്റിക് ടാങ്കിൽ വീണ് ബാലികയ്ക്ക് ദാരുണാന്ത്യം
Nov 8, 2021, 19:15 IST
പയ്യന്നൂർ: (www.kasargodvartha.com) നിർമാണത്തിലിരിക്കുന്ന വീടിൻ്റെ സെപ്റ്റിക് ടാങ്കിൽ വീണ് ബാലികയ്ക്ക് ദാരുണാന്ത്യം.
പയ്യന്നൂർ കൊറ്റിയിലെ കറക്കൽ ഷമൽ -അമൃത ദമ്പതികളുടെ ഏകമകൾ സാൻവിയ (അഞ്ച്) ആണ് മരിച്ചത്.
ഞായറാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു സംഭവം.
കൊറ്റി യു ടി എം ക്വാർടേർസിന് സമീപം നിർമാണം നടന്നു കൊണ്ടിരിക്കുന്ന പുതിയ വീടിനോട് ചേർന്നുള്ള സെപ്റ്റിക് ടാങ്കിൽ വീണ് പരിക്കേറ്റ നിലയിലാണ് സാൻവിയയെ ബന്ധുക്കൾ കണ്ടെത്തിയത്. ഇതുകണ്ട മാതാവ് സംഭവസ്ഥലത്ത് ബോധരഹിതയായി വീണു. ഇവരെ പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വിവരമറിഞ്ഞ് ഉദ്യോഗസ്ഥനായ പിതാവ് ജോലി സ്ഥലത്ത് നിന്നും നാട്ടിലെത്തി. സമീപത്തെ മതിൽ പൊളിച്ച് നീക്കിയിരുന്നതിലൂടെയാണ് കുട്ടി ടാങ്കിന് അരികിലേക്ക് ആരുടെയും ശ്രദ്ധയിൽ പെടാതെ നടന്നു പോയതെന്നാണ് പ്രാഥമിക നിഗമനം.
< !- START disable copy paste -->

ടാങ്കിൽ നിറയെ വെള്ളമുണ്ടായിരുന്നു. കുട്ടിയെ വീട്ടിൽ കാണാത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിനിടയിലാണ് ടാങ്കിൽ വീണു കിടക്കുന്നത് കണ്ടത്. ഉടൻ പരിയാരത്തെ കണ്ണൂർ ഗവ. മെഡികൽ കോളജ് ആശുപത്രിയിലെത്തിച്ച് തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചുവെങ്കിലും തിങ്കളാഴ്ച പുലർചെ ഒരു മണിയോടെ മരണപ്പെടുകയായിരുന്നു.
പുഞ്ചക്കാട് സെന്റ് മേരീസ് സ്കൂളിലെ യു കെ ജി വിദ്യാർഥിനിയാണ്. പയ്യന്നൂർ പൊലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി.
Keywords: Kerela, Kasaragod, News, Accidental Death, Payyannur, Student, Police, 5-year-old girl died after falling into septic tank of house.