നേവിയുടെ പായക്കപ്പല്‍ ഇലക്ട്രിക്ക് ലൈനില്‍തട്ടി 5 നേവി ഉദ്യോഗസ്ഥര്‍ക്ക് ഷോക്കേറ്റു; ഒരാളുടെ നില ഗുരുതരം
Oct 8, 2014, 18:51 IST
തൃക്കരിപ്പൂര്‍: (www.kasargodvartha.com 08.10.2014) പരിശീലനത്തിനിടയില്‍ നേവിയുടെ പയക്കപ്പല്‍ ഇലക്ട്രിക്കല്‍ ലൈനില്‍തട്ടി അഞ്ച് നേവി ഉദ്യോഗസ്ഥര്‍ക്ക് ഷോക്കേറ്റു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. ഏഴിമല നേവല്‍ അക്കാദമിയിലെ ഉദ്യോഗസ്ഥരായ സത്യവേല്‍, വിശാല്‍, വൈഭവ് തുടങ്ങി അഞ്ച് പേര്‍ക്കാണ് ഷോക്കേറ്റത്. ഇവരില്‍ സത്യവേലിന്റെ നില അതീവ ഗുരുതരമാണ്.
പരിക്കേറ്റവരെല്ലാം ഉത്തരേന്ത്യന്‍ സ്വദേശികളാണ്. ബുധനാഴ്ച വൈകിട്ട് അഞ്ച് മണിയോടെ വലിയപറമ്പിലാണ് അപകടമുണ്ടായത്. പായക്കപ്പലിന്റെ മുകള്‍ഭാഗം ഇതുവഴി കടന്നുപോകുന്ന ഇലക്ടിക്ക് ലൈനില്‍ തട്ടുകയായിരുന്നു. ഷോക്കേറ്റവരെയെല്ലാം ഉടന്‍തന്നെ നാട്ടുകാരും മറ്റുംചേര്‍ന്ന് പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
വലിയപറമ്പ് പുഴയിലൂടെയാണ് ഇവര്‍ പായിക്കപ്പലില്‍ പരിശീലനം നടത്തിവന്നത്. അപകടത്തെകുറിച്ച് നേവി അധികൃതരും പോലീസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.