നായക്കൂട്ടത്തെ കണ്ട് ഓടിയ ആട്ടിന്‍ കൂട്ടം ടിപ്പറിനടിയില്‍പെട്ടു; 5 ആടുകള്‍ ചത്തു
Jul 5, 2018, 10:29 IST
പാലക്കുന്ന്: (www.kasargodvartha.com 05.07.2018) നായക്കൂട്ടത്തെ കണ്ട് ഓടിയ ആട്ടിന്‍ കൂട്ടം ടിപ്പറിനടിയില്‍പെട്ടു. അപകടത്തില്‍ അഞ്ച് ആടുകള്‍ ചത്തു. തൃക്കണ്ണാട് ക്ഷേത്രത്തിനു സമീപം ബുധനാഴ്ച വൈകിട്ട് മൂന്നു മണിയോടെയാണ് സംഭവം നടന്നത്. നായക്കൂട്ടത്തെ കണ്ട് ഒരു കുഞ്ഞ് അടക്കം അഞ്ച് ആടുകളും മതിലിനു മുകളില്‍ നിന്നു കെഎസ്ടിപി റോഡിലേക്ക് ചാടുകയായിരുന്നു. ഈ സമയം പാലക്കുന്നില്‍ നിന്നു കാഞ്ഞങ്ങാട് ഭാഗത്തേക്കു പോവുകയായിരുന്ന ടിപ്പര്‍ ലോറി ആട്ടിന്‍ കൂട്ടത്തെ ഇടിച്ചുതെറിപ്പിച്ചു.
ടിപ്പര്‍ നിര്‍ത്താതെ ഓടിച്ചു പോയി. ചത്ത ആടുകളുടെ ഉടമയെ കണ്ടെത്തിയിട്ടില്ല. ഉദുമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലക്ഷ്മി ബാലന്റെ നേതൃത്വത്തില്‍ ചത്ത ആടുകളെ വൈകിട്ടോടെ കുഴിച്ചുമൂടി.
ടിപ്പര്‍ നിര്‍ത്താതെ ഓടിച്ചു പോയി. ചത്ത ആടുകളുടെ ഉടമയെ കണ്ടെത്തിയിട്ടില്ല. ഉദുമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലക്ഷ്മി ബാലന്റെ നേതൃത്വത്തില്‍ ചത്ത ആടുകളെ വൈകിട്ടോടെ കുഴിച്ചുമൂടി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Palakunnu, Accident, Tipper lorry, 5 goats dead after Tipper lorry hits
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Palakunnu, Accident, Tipper lorry, 5 goats dead after Tipper lorry hits
< !- START disable copy paste -->