സംഘടിച്ചെത്തി അക്രമം നടത്തിയ സംഭവം; 5 പേര്‍ അറസ്റ്റില്‍, കണ്ടാലറിയാവുന്ന 10 പേര്‍ക്കെതിരെ കേസെടുത്തു
Jun 23, 2018, 14:11 IST
കളനാട് : (www.kvartha.com 23.06.2018) കളനാട് ടൗണില്‍ സംഘടിച്ചെത്തി അക്രമം നടത്തിയ സംഭവത്തില്‍ പോലീസ് സ്വമേധയ കേസെടുത്തു. ഇരുവിഭാഗത്തിലുംപെട്ട അഞ്ചുപേരെ അറസ്റ്റുചെയ്തു. കണ്ടാലറിയാവുന്ന 10 പേര്‍ക്കെതിരെ കേസെടുത്തതായി ബേക്കല്‍ പോലീസ് അറിയിച്ചു.
വെള്ളിയാഴ്ച വൈകിട്ട് ആറുമണിയോടെയാണ് കളനാട് ടൗണില്‍ പുറത്തുനിന്നെത്തിയ ഒരുസംഘം അക്രമം അഴിച്ചുവിട്ടത്. അക്രമത്തില്‍ കളനാട്ടെ മന്‍സൂര്‍ എന്ന യുവാവിനെ തലയ്ക്കടിച്ച് പരിക്കേല്‍പിച്ചിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസാണ് സംഭവസ്ഥലത്തുണ്ടായിരുന്ന അഞ്ചുപേരെ അറസ്റ്റുചെയ്തത്.
അബു താഹിര്‍ പള്ളിക്കണ്ടം കളനാട്, ഹസന്‍ അഷ്ഫര്‍ അല്‍ മദീന്‍ കീഴൂര്‍, അബ്ദുള്‍ റുമൈസ് കീഴൂര്‍ കടപ്പുറം, കബീര്‍ അബ്ബാസ് കളനാട്, മുര്‍ത്തല കളനാട് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. എസ് ഐ കെ പി വിനോദ്കുമാര്‍ സ്വമേധയ ആണ് കേസെടുത്തത്. അതേസമയം തലയ്ക്കടിയേറ്റ് ചെങ്കള നായനാര്‍ ആശുപത്രിയില്‍ കഴിയുന്ന മന്‍സൂറിന്റെ മൊഴി എടുത്തശേഷം അക്രമികള്‍ക്കെതിരെ കേസെടുക്കുമെന്ന് പോലീസ് അറിയിച്ചു.
അക്രമികളെത്തിയ ഒരു ഇന്നോവ കാറും ബൈക്കുകളും പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഏതാനും ദിവസം മുമ്പ് കോളജ് വിദ്യാര്‍ത്ഥിനികളെ ബസ് കയറാനെത്തിയപ്പോള്‍ നാട്ടുകാര്‍ ചോദ്യം ചെയ്യുകയും പുറത്തുനിന്നെത്തിയവരെ താക്കീത് ചെയ്ത് വിട്ടയക്കുകയും ചെയ്തിരുന്നു. ഇതിന് പ്രതികാരമായാണ് വെള്ളിയാഴ്ച വൈകിട്ട് ഒരു സംഘം വാഹനങ്ങള്‍ സംഘടിച്ചെത്തി കളനാട് ടൗണില്‍ അക്രമം അഴിച്ചുവിട്ടതെന്ന് പോലീസും നാട്ടുകാരും പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: 5 arrested for assault case, Kalanad, Assault, Police, Arrest, Case, Hospital, Treatment, Kasaragod, Students, Kerala.
< !- START disable copy paste -->