ജില്ലാ ആശുപത്രിയിലെ നാലു ഫ്രീസറുകളും കേടായിട്ട് മാസങ്ങള്‍; തിരിഞ്ഞുനോക്കാതെ സ്വകാര്യ സ്ഥാപനത്തിന് ലാഭമുണ്ടാക്കിക്കൊടുത്ത് അധികൃതര്‍
Jul 15, 2017, 21:56 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 15.07.2017) ജില്ലാ ആശുപത്രിയിലെ നാലു ഫ്രീസറുകളും കേടായിട്ട് മാസങ്ങള്‍ കഴിഞ്ഞു. ഇതുവരെ ഇത് നന്നാക്കി ഉപയോഗപ്രദമാക്കാന്‍ ഇതുവരെ അധികൃതര്‍ തയ്യാറായിട്ടില്ല. ഇതിനെ തുടര്‍ന്ന് മൃതദേഹങ്ങള്‍ സൂക്ഷിക്കുന്നത് സ്വകാര്യ സ്ഥാപനത്തിന്റെ ഫ്രീസറിലാണ്. നിസാര കേടുപാടുകള്‍ സംഭവിച്ച ഫ്രീസര്‍ നന്നാക്കാത്തത് സ്വകാര്യ സ്ഥാപനത്തിന് ലാഭമുണ്ടാക്കാന്‍ വേണ്ടിയാണെന്നാണ് ആരോപണമുയര്‍ന്നിരിക്കുന്നത്.
ജില്ലാ ആശുപത്രിയില്‍ മൃതദേഹം സൂക്ഷിക്കുന്നതിനായി പ്രതിദിനം 500 രൂപയായിരുന്നു സര്‍ക്കാര്‍ നിരക്ക്. എന്നാല്‍ സ്വകാര്യ സ്ഥാപനത്തിന്റെ ഫ്രീസറിന് പ്രതിദിനം 2500 രൂപയാണ് വാടകയായി വാങ്ങുന്നത്. ഇത് സാധാരണക്കാര്‍ക്ക് ഏറെ സാമ്പത്തിക ബാധ്യതയുണ്ടാക്കുന്നു. ജില്ലാ ആശുപത്രിയിലെ നാലു ഫ്രീസറുകളും ഒരേ സമയം കേടായതിലും മാസങ്ങളായിട്ടും ഇവ നന്നാക്കാത്തതില്‍ ദുരൂഹതയുയര്‍ന്നിട്ടുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, Kanhangad, news, hospital, complaint, Freezer, 4 Freezer of District hospital damaged