ഓഫീസില്‍ കയറി ആക്രമിച്ചതായി പരാതി; 4 കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആശുപത്രിയില്‍
Apr 30, 2018, 11:12 IST
ചിറ്റാരിക്കാല്‍: (www.kasargodvartha.com 30.04.2018) ഓഫീസില്‍ കയറി ആക്രമിച്ചതായി പരാതി. പരിക്കേറ്റ നാല് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡണ്ട് മാത്യു പടിഞ്ഞാറെയില്‍, ഐ.എന്‍.ടി.യു.സി. മണ്ഡലം പ്രസിഡണ്ട് ജോസ് കുത്തിയോട്ടില്‍, ഈസ്റ്റ് എളേരി സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് കെ.എ. ജോയി, മുന്‍ മണ്ഡലം പ്രസിഡണ്ട് അഗസ്റ്റിന്‍ ജോസഫ്, ജോണിക്കുട്ടി തോണക്കര എന്നിവരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഞായറാഴ്ച വൈകിട്ടാണ് സംഭവം. ചിറ്റാരിക്കാല്‍ കോണ്‍ഗ്രസ് ഓഫീസിലായിരുന്ന തങ്ങളെ സംഘടിച്ചെത്തിയ ഡി.ഡി.എഫ് പ്രവര്‍ത്തകര്‍ ആക്രമിക്കുകയായിരുന്നുവെന്ന് ആശുപത്രിയില്‍ കഴിയുന്നവര്‍ പരാതിപ്പെട്ടു. കഴിഞ്ഞ ദിവസം ചിറ്റാരിക്കാലില്‍ ഡി.ഡി.എഫ്. പൊതുയോഗമുണ്ടായിരുന്നു. യോഗത്തിലെ പ്രസംഗത്തെ ചൊല്ലി ഞായറാഴ്ച ഇരുകൂട്ടരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായതായി പറയുന്നു.
അക്രമത്തില്‍ പ്രതിഷേധിച്ച് യു.ഡി.എഫ്. മണ്ഡലം കമ്മിറ്റി ഈസ്റ്റ് എളേരിയില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. തിങ്കളാഴ്ച രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Chittarikkal, Kasaragod, Kerala, News, Office, Assault, Hospital, Complaint, Harthal, 4 congress workers assaulted.
< !- START disable copy paste -->