നെല്ലിപ്പാറ പീഡനം: ഇടനിലക്കാരി ഉള്‍പെടെ 4 പേര് അറസ്റ്റില്‍
Jul 31, 2013, 18:18 IST
കാസര്‍കോട്: കാസര്‍കോട് റെയില്‍വേ സ്റ്റേഷന് പരിസരത്ത് സംശയാസ്പദമായ സാഹചര്യത്തില്‍ പോലീസ് പിടിയിലായ പതിനേഴുകാരിയെ പീഡിപ്പിച്ച കേസില്‍ ഇടനിലക്കാരിയും ഭര്‍ത്താവും ഉള്‍പെടെ നാലുപേരെ പോലീസ് അറസ്റ്റു ചെയ്തു.ആലക്കോട് പെരുനിലത്തെ സിന്ധു, ഭര്‍ത്താവ് ഗിരീഷ്, സുഹൃത്ത് മലപ്പുറത്തെ സുബൈര്‍, സിന്ധുവിന്റെ ബന്ധു കോട്ടയം പാലാ സ്വദേശി ബൈജു എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. സിന്ധുവിനേയും ഗിരീഷിനേയും സുബൈറിനേയും ആറളം ഫാമില്‍ ആദിവാസികള്‍ വളഞ്ഞുവെച്ച് പിടികൂടുകയായിരുന്നു.
പിന്നീട് പോലീസിന് കൈമാറുകയും ചെയ്തു. പ്രണയത്തിലായിരുന്ന സിന്ധുവും ഗിരീഷും ഒളിച്ചോടിയപ്പോള്‍ ഒളിവില്‍ കഴിയാന്‍ സഹായിച്ചത് മലപ്പുറം സ്വദേശി സുബൈര്‍ ആണ്. പിന്നീട് സിന്ധു പെരുനിലത്ത് സ്ഥിരതാമസമാക്കിയപ്പോള് സുബൈര്‍ അവിടെ ദിവസവും പോകുമായിരുന്നു. ഇതിനിടയിലാണ് പതിനേഴുകാരിയെ പീഡിപ്പിച്ചത്.
കേസില്‍ പ്രതികളായതിനെ തുടര്‍ന്ന് ഒളിവില്‍ കഴിയുകയായിരുന്ന നാലുപേരും ബുധനാഴ്ച കോടതിയില്‍ കീഴടങ്ങാനുള്ള തീരുമാനത്തിലായിരുന്നു. അതിനിടെ ആറളം ഫാമിലെ വീട്ടില്‍ ചൊവ്വാഴ്ച രാത്രി ഏഴുമണിയോടെ ഒളിവില്‍ കഴിയാനെത്തുകയായിരുന്നു.പ്രതികളെ നേരത്തെ അറിയാമായിരുന്ന ആദിവാസികള്‍ വീടു വളഞ്ഞ് പോലീസിനെ അറിയിക്കുകയായിരുന്നു.
Also Read:
സല്‍വ വധക്കേസ്: പ്രതിക്ക് വധശിക്ഷ
Keywords: Kasaragod, Arrest, Railway station, Police, Rape, husband, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.