പുതിയ സെന്‍സസ് പ്രകാരം കണ്ടെത്തിയ പ്രായപൂര്‍ത്തിയായവരില്‍ 34,000 പേര്‍ വോട്ടര്‍ പട്ടികയില്‍ പേര് രജിസ്റ്റര്‍ ചെയ്യാന്‍ അപേക്ഷ നല്‍കിയില്ല
Jun 1, 2017, 17:21 IST
കാസര്‍കോട്: (www.kasargodvartha.com 01.06.2017) പുതിയ സെന്‍സസ് പ്രകാരം പ്രായപൂര്‍ത്തിയായ 50,181 പേരില്‍ 34,813 പേര്‍ വോട്ടര്‍ പട്ടികയില്‍ പേര് രജിസ്റ്റര്‍ ചെയ്തില്ല. 16,096 പേര്‍ മാത്രമാണ് വോട്ടര്‍പട്ടികയില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ളതെന്ന് എ ഡി എം അബുജാക്ഷന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 01.01.2017ന് 18 വയസ് തികഞ്ഞ മുഴുവന്‍ ആള്‍ക്കാരെയും വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കുക എന്ന ഉദ്ദേശത്തോടെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടികള്‍ സ്വീകരിച്ചു വരികയാണ്.
18 മുതല്‍ 21 വയസു വരെ പ്രായമുള്ളവരെ വോട്ടര്‍ പട്ടികയില്‍ ഉള്‍പെടുത്തുന്നതിനായി ഇലക്ട്രല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍മാര്‍, ബൂത്ത് ലെവല്‍ ഓഫീസര്‍മാരുടെ സഹായത്തോടെ ഓരോ പോളിങ് സ്‌റ്റേഷനുകളിലും വിവര ശേഖരണം നടത്തുകയും ഓണ്‍ലൈനായി അപേക്ഷ സ്വീകരിക്കുന്നതിനുമുള്ള നടപടികള്‍ ചെയ്തുവരികയുമാണ്. ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ ഗൃഹസന്ദര്‍ശനം നടത്തുകയും കോളജ്, കോളനികള്‍ എന്നിവ കേന്ദ്രീകരിച്ച് പ്രചരണ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്യും. സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായുള്ള പ്രത്യേക പ്രചരണ ദിവസങ്ങളായ ജൂലൈ എട്ടു മുതല്‍ 22 വരെ പൊതുജനങ്ങള്‍ക്ക് പോളിങ് സ്‌റ്റേഷനുകളില്‍ വെച്ച് ബൂത്ത് ലെവല്‍ ഓഫീസര്‍മാരുടെ കൈവശമുള്ള വോട്ടര്‍ പട്ടിക പരിശോധിച്ച് പേരുണ്ടോയെന്ന് ഉറപ്പുവരുത്താവുന്നതാണ്.
ജൂലൈ ഒന്നു മുതല്‍ 31 വരെ ലഭിക്കുന്ന വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനുള്ള അപേക്ഷകള്‍ ഓഗസ്റ്റ് 31 നകം തീര്‍പ്പ് കല്‍പ്പിക്കും. മരിച്ചുപോയവരുടെയോ, പോളിങ് സ്‌റ്റേഷന്‍ പരിധിയില്‍ താമസിക്കാത്തവരുടെയോ വിവരങ്ങള്‍ ശേഖരിക്കുകയും വോട്ടര്‍ പട്ടികയില്‍ നിന്നും പേര് നീക്കം ചെയ്യുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുകയും ചെയ്യും. കുറ്റമറ്റ വോട്ടര്‍ പട്ടിക തയ്യാറാക്കാന്‍ എ ഡി എം ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. ജില്ലയില്‍ 9,77,079 വോട്ടര്‍മാരാണ് ഉള്ളത്. ഇതില്‍ 4,76,504 പേര്‍ പുരുഷ വോട്ടര്‍മാരും, 5,05,205 പേര്‍ സ്ത്രീ വോട്ടര്‍മാരുമാണ്. ലോക്‌സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകളുടെ മുന്നോടിയായാണ് ഇപ്പോള്‍ വോട്ടര്‍ പട്ടിക പുതുക്കുന്നത്.
വാര്‍ത്താ സമ്മേളനത്തില്‍ എ ഡി എമ്മിനെ കൂടാതെ ഡെപ്യൂട്ടി കലക്ടര്‍ (ഇലക്ഷന്‍) ഡി ഹരികുമാര്‍, കെല്‍ട്രോണ്‍ ഉദ്യോഗസ്ഥ എച്ച് ശ്രീജ, ഉദ്യോഗസ്ഥരായ പി സുരേഷ്, ടി കെ വിനോദ്, അജിത് കുമാര്‍ പി എന്നിവരും സംബന്ധിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Kasaragod, Voters list, Press meet, Youth, Election, ADM Ambujakshan, Name, Voters, 34,000 adults found in the new census did not apply for registration in the Voters list.