city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

34 വര്‍ഷത്തെ സേവനത്തിന് ശേഷം വസന്തകുമാരി പടിയിറങ്ങുന്നു

മൊഗ്രാല്‍: (www.kasargodvartha.com 23.05.2017) മൊഗ്രാല്‍ സ്‌കൂളിനും നാട്ടുകാര്‍ക്കും സുപരിചിതയായ പി കെ വസന്തകുമാരിയെന്ന ഓഫീസ് അറ്റന്‍ഡന്റ് 34 വര്‍ഷത്തെ നീണ്ട സേവനത്തിന് ശേഷം മൊഗ്രാല്‍ സ്‌കൂളില്‍ നിന്നു പടിയിറങ്ങുന്നു. 31 ന് സര്‍വീസില്‍ നിന്നു ഔദ്യോഗികമായി വിരമിക്കും. കാസര്‍കോട് ജില്ല രൂപീകൃതമാവുന്നതിനു മുമ്പ് തന്നെ 1983 ഓഗസ്റ്റ് 17 നാണു പി കെ വസന്തകുമാരി മൊഗ്രാല്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഓഫീസ് അറ്റന്ററായി ചാര്‍ജെടുത്തത്.

10ാം ക്ലാസ് വിദ്യാഭ്യാസമുള്ള പി കെ വസന്തകുമാരിയുടെ പഠനം ആര്‍ ഇ സി ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലായിരുന്നു. കോഴിക്കോട് ചാത്തമംഗലം സ്വദേശിനിയായ ഇവര്‍ സര്‍വീസ് ആരംഭിച്ചതും മൊഗ്രാല്‍ സ്‌കൂളിലായിരുന്നു. 1986 ല്‍ മൊഗ്രാല്‍ സ്‌കൂളിലെ തന്നെ വിശ്വനാഥന്‍ മാസ്റ്ററുമായി കല്യാണം. രണ്ട് വര്‍ഷം തികയും മുമ്പേ 1988 ല്‍ ഹൃദയാഘാതം മൂലം ഭര്‍ത്താവ് വിശ്വനാഥന്റെ അപ്രതീക്ഷിത മരണം വസന്തകുമാരിയെ തളര്‍ത്തിയെങ്കിലും പതറിയില്ല. തുടര്‍ച്ചയായി മൊഗ്രാല്‍ സ്‌കൂളില്‍ തന്നെ സേവനമനുഷ്ഠിച്ചു.

34 വര്‍ഷത്തെ സേവനത്തിന് ശേഷം വസന്തകുമാരി പടിയിറങ്ങുന്നു


മൂന്നര പതിറ്റാണ്ട് കാലത്തെ ജോലിക്കിടയില്‍ പരേതനായ പി സി കുഞ്ഞിപ്പക്കി, എം ഖാലിദ് ഹാജി, കെ പി അബൂബക്കര്‍, എ എം സിദ്ദീഖ് റഹ് മാന്‍, എസ് എം സി ചെയര്‍മാന്‍ അഷ്‌റഫ് പെര്‍വാഡ് തുടങ്ങിയവരുടെ നേതൃത്വത്തിലുണ്ടായിരുന്ന പി ടി എയില്‍ നിന്ന് നല്ല സഹകരണമാണ് ലഭിച്ചതെന്ന് വസന്തകുമാരി ഓര്‍ക്കുന്നു. ഒപ്പം മാഹിന്‍ മാസ്റ്റര്‍, ആര്‍ ശിവാനന്ദന്‍ മാസ്റ്റര്‍, അബ്ദുര്‍ റഹ് മാന്‍ മാസ്റ്റര്‍ ഉള്‍പ്പെടെയുള്ള നല്ലവരായ ഒട്ടനവധി അധ്യാപകരുടെ സഹകരണവും പിന്തുണയും തന്റെ ജോലിയില്‍ ബുദ്ധിമുട്ടുണ്ടാകാത്ത തരം മുന്നോട്ട് കൊണ്ട് പോകാന്‍ സാധിച്ചു എന്ന് വസന്തകുമാരി പറയുന്നു.

34 വര്‍ഷക്കാലം പി ടി എയുടെയും, ടീച്ചേഴ്‌സിന്റെയും പ്രശംസയേറ്റുവാങ്ങി പ്രവര്‍ത്തിക്കാന്‍ സാധിച്ചു എന്നത് വസന്തകുമാരി ടീച്ചര്‍ വലിയ അനുഗ്രഹമായി കാണുന്നു. കറ കളഞ്ഞ പ്രവര്‍ത്തനമാണ് തന്റേതെന്ന് ടീച്ചറുടെ വാക്കുകളില്‍ തന്നെ പ്രകടമാണ്. അത് കൊണ്ട് തന്നെയാണ് മന്ത്രി ഇ ചന്ദ്രശേഖരന്‍ സ്‌കൂളില്‍ പരിപാടിക്കായി എത്തിയപ്പോള്‍ വസന്തകുമാരിക്ക് മന്ത്രിയില്‍ നിന്നു തന്നെ പി ടി എയുടെയും ടീച്ചേഴ്‌സിന്റെയും ഉപഹാരം ഏറ്റു വാങ്ങാനായത്. ഇത് തന്നെ ഏറെ സന്തോഷിപ്പിച്ചതായും വസന്തകുമാരി പറയുന്നു.

ഏക മകള്‍ അരുണ വിശ്വനാഥ് തിരുവനന്തപുരം ഹോമിയോ മെഡിക്കല്‍ കോളജില്‍ എം ഡിയ്ക്ക് പഠിക്കുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Mogral, School, Teacher, Retires, Vasanthakumari retires.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia