വിദ്യാലയങ്ങളിലെ അക്കാദമിക മികവ്; സര്‍വശിക്ഷ അഭിയാന് ജില്ലയില്‍ 32 കോടിയുടെ പദ്ധതി
Jul 5, 2017, 19:48 IST
കാസര്‍കോട്: (www.kasargodvartha.com 05.07.2017) സര്‍വശിക്ഷ അഭിയാന്‍, കാസര്‍കോടിന് ഈ വര്‍ഷം അനുവദിച്ച 32 കോടിയുടെ പദ്ധതികള്‍ക്ക് ജില്ലാ മോണിറ്ററിംഗ് ആന്‍ഡ് ഇംപ്ലിമെന്റേഷന്‍ സമിതി അംഗീകാരം നല്‍കി. കുട്ടികളുടെ പഠനമികവ് ഉയര്‍ത്തുകയെന്ന ലക്ഷ്യത്തോടെ വിവിധ തലങ്ങളിലുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് തുക ചെലവഴിക്കുക.
ജില്ലയിലെ ഗവണ്‍മെന്റ് വിദ്യാലയങ്ങളിലെ ഒന്നുമുതല്‍ എട്ടുവരെ ക്ലാസുകളിലെ ദാരിദ്ര്യ രേഖയ്ക്ക് മുകളിലുള്ള ആണ്‍കുട്ടികള്‍ക്കൊഴികെയുള്ള എല്ലാ കുട്ടികള്‍ക്കും രണ്ടു ജോടി സൗജന്യ യൂണിഫോം നല്‍കുന്നതിന് 2.19 കോടിരൂപയും മുഴുവന്‍ കുട്ടികള്‍ക്കും പാഠപുസ്തകം വിതരണം ചെയ്യുന്നതിന് രണ്ട് കോടി രൂപയും അനുവദിച്ചു. അവധിക്കാല അധ്യാപക പരിശീലനത്തിനും ക്ലസ്റ്റര്‍ പരിശീലനത്തിനുമായി 89 ലക്ഷം രൂപയാണ് നീക്കിവെച്ചിട്ടുള്ളത്. ബി.ആര്‍.സിയിലെയും സി.ആര്‍.സിയിലെയും അക്കാദമിക പ്രവര്‍ത്തനങ്ങള്‍ക്കായി 6. 46കോടിരൂപ പദ്ധതിയില്‍ വകയിരുത്തിയിട്ടുണ്ട്. വിദ്യാഭ്യാസ അവകാശനിയമം അനുശാസിക്കുന്ന രീതിയില്‍ 150 ല്‍ കൂടുതല്‍ കുട്ടികളുള്ള എല്‍.പി.സ്‌കൂളിലും 100 ല്‍ കൂടുതല്‍ കുട്ടികളുള്ള യു.പി.സ്‌കൂളിലും ഓരോ അദ്ധ്യാപകനെ വീതം അധികമായി നിയമിക്കും. യു.പി.സ്‌കൂളുകളില്‍ കലാകായിക പ്രവൃത്തിപഠന വിഷയങ്ങള്‍ക്ക് അദ്ധ്യാപകരെ നിയമിക്കാനായി ശമ്പളയിനത്തില്‍ 12.88 കോടിരൂപ അനുവദിച്ചു.
ഉള്‍പ്രദേശങ്ങളില്‍ യാത്രാസൗകര്യക്കുറവുമൂലം വിദ്യാലയങ്ങളിലെത്താതിരിക്കുന്ന കുട്ടികളുടെ വിദ്യാഭ്യാസം ഉറപ്പാക്കാന്‍ അവരുടെ യാത്രാച്ചെലവ് വഹിക്കാനായി 13 ലക്ഷം രൂപ ഈ വര്‍ഷം പ്രത്യേകമായി അനുവദിച്ചിട്ടുണ്ട്. സ്‌കൂളുകളുടെ അറ്റകുറ്റപണികള്‍ നടത്തുന്നതിനും അദ്ധ്യാപകര്‍ക്ക് പഠനസാമഗ്രികള്‍ നിര്‍മ്മിക്കുന്നതിനും എസ് ്.എസ് ്.എ ഗ്രാന്റ് നല്‍കും. ഒന്നുമുതല്‍ 8 വരെ ക്ലാസ്സുകളിലുള്ള അദ്ധ്യാപകര്‍ക്ക് ഒരാള്‍ക്ക് 500 രൂപ നിരക്കില്‍ 28 ലക്ഷം രൂപയാണ് ഇതിനായി പദ്ധതിയില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. സ്‌കൂളുകള്‍ക്ക് മെയിന്റനന്‍സ് ഗ്രാന്റ് ഇനത്തില്‍ 32 ലക്ഷം രൂപ നീക്കിവെച്ചിട്ടുണ്ട്. സ്‌കൂള്‍ ഗ്രാന്റ് ഇനത്തില്‍ 40 ലക്ഷം രൂപ നല്‍കും. കംപ്യൂട്ടര്‍ അധിഷ്ഠിത വിദ്യാഭ്യാസത്തിന് 50 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്ക് 2.66 കോടി രൂപ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. പ്രത്യേകാവകാശമുള്ള കുട്ടികളുടെ വിദ്യാഭ്യാസ ഉന്നമനത്തിനായുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് 1.23 കോടി രൂപയുടെ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കും.
പഠനപരിപോഷണപരിപാടികള്‍ക്കായി 50 ലക്ഷം രൂപയും സ്‌കൂള്‍ മോണിറ്ററിംഗ് സമിതി അംഗങ്ങളുടെയും പി.ടി.എ.യുടെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ അംഗങ്ങളുടെയും പരിശീലനത്തിനായി അഞ്ച് ലക്ഷം രൂപയും വിദ്യാലയങ്ങളില്‍ നൂതനാശയ പ്രവര്‍ത്തനങ്ങള്‍ ആവിഷ്‌കരിച്ച് നടത്തുന്നതിന് 50 ലക്ഷം രൂപയും പദ്ധതിയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.
സ്‌കൂളില്‍ പ്രവേശനം നേടാത്ത കുട്ടികളെ പ്രവേശിപ്പിച്ച് പ്രത്യേക പരിശീലനം നല്‍കുന്നതിന് ഒരു ലക്ഷം രൂപയുടെ പദ്ധതികള്‍ നടപ്പിലാക്കാനാണ് എസ്.എസ്.എ ലക്ഷ്യമിട്ടിട്ടുള്ളത്.
2016-17 വര്‍ഷം നടപ്പിലാക്കിയ മലയാളത്തിളക്കം, ഹലോ ഇംഗ്ലീഷ്, ഗണിതോത്സവം, ശാസ്‌ത്രോത്സവം തുടങ്ങിയ പരിപാടികള്‍ കുട്ടികളുടെ പഠനമികവ് വര്‍ദ്ധിക്കുന്നതിന് സഹായകമായതായി യോഗം വിലയിരുത്തി. വിദ്യാലയങ്ങള്‍ക്ക് പുത്തനുണര്‍വ്വ് പകര്‍ന്ന കലാകായിക പ്രവൃത്തിപഠന അധ്യാപകരുടെ നിയമനത്തെ സമിതി അഭിനന്ദിച്ചു. അധ്യയനദിവസങ്ങളില്‍ അധ്യാപകരെ പരിശീലനത്തില്‍ വിളിക്കാതെയും ഫെബ്രുവരി മാസത്തോടെ പ്രധാന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കുന്ന വിധത്തിലും ഈ അധ്യയനവര്‍ഷത്തിലേക്ക് ചിട്ടപ്പെടുത്തിയ പദ്ധതികള്‍ ഫലപ്രദമായി നടത്താന്‍ യോഗം നിര്‍ദ്ദേശിച്ചു
സമിതി ചെയര്‍മാനായ പി.കരുണാകരന്‍ എം പി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്് എ.ജി.സി. ബഷീര്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍, ഡി.ഡി.ഇ. ഇ്ര കെ സുരേഷ്‌കുമാര്‍, ഡയറ്റ് പ്രിന്‍സിപ്പാള്‍ രാമനാഥന്‍, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ കെ വിനോദ്കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
എസ്.എസ്.എ ജില്ലാ പ്രൊജക്ട് ഓഫീസര്‍ പി.പി.വേണുഗോപാലന്‍, പ്രോഗ്രാം ഓഫീസര്‍മാരായ ഡോ. എം.വി. ഗംഗാധരന്‍. ബി.ഗംഗാധരന്‍, എം.ഐ.എസ്. കോ-ഓര്‍ഡിനേറ്റര്‍ എ.വി.രജനീഷ് എന്നിവര്‍ സംസാരിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, school, 32 crore project for schools