മണല്‍ കടത്തുകയായിരുന്ന 3 ടോറസ് ലോറികള്‍ പിടിയില്‍
Jun 5, 2017, 09:30 IST
കുമ്പള: (www.kasargodvartha.com 05.06.2017) കര്‍ണാടകയില്‍ നിന്നും കാസര്‍കോട് ഭാഗത്തേക്ക് മണല്‍ കടത്തുകയായിരുന്ന മൂന്ന് ടോറസ് ലോറികള്‍ പോലീസ് പിടികൂടി. ഡ്രൈവര്‍മാരെ അറസ്റ്റു ചെയ്തു. കോഴിക്കോട് ബാലുശ്ശേരിയിലെ നിസാര്‍ (33), കണ്ണൂരിലെ രജില്‍ (41) ചെറുപുഴയിലെ ഷഫീഖ് (50) എന്നിവരെയാണ് കുമ്പള പോലീസ് അറസ്റ്റു ചെയ്തത്.
തിങ്കളാഴ്ച പുലര്‍ച്ചെ കുമ്പള എസ്.ഐ ജെ.കെ ജയശങ്കറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ആരിക്കാടിയില്‍ വെച്ച് മണല്‍ കടത്ത് പിടികൂടിയത്.
തിങ്കളാഴ്ച പുലര്‍ച്ചെ കുമ്പള എസ്.ഐ ജെ.കെ ജയശങ്കറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ആരിക്കാടിയില്‍ വെച്ച് മണല്‍ കടത്ത് പിടികൂടിയത്.
Keywords: Kasaragod, Kerala, Kumbala, Lorry, seized, sand mafia, Sand-Lorry, Police, 3 Sand lorry seized