രക്തത്തില്‍ പഞ്ചസാരയുടെ അളവ് പരിശോധിച്ച യുവാവിന് മൂന്നു ലാബുകളില്‍ നിന്ന് ലഭിച്ചത് മൂന്നു തരം റിപോര്‍ട്ട്; മെഡിക്കല്‍ ഓഫീസര്‍ക്ക് പരാതി നല്‍കി
Aug 19, 2017, 11:50 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 19.08.2017) രക്തത്തില്‍ പഞ്ചസാരയുടെ അളവ് പരിശോധിച്ച യുവാവിന് മൂന്നു ലാബുകളില്‍ നിന്ന് ലഭിച്ചത് മൂന്നു തരം റിപോര്‍ട്ട്. സംഭവം സംബന്ധിച്ച് മെഡിക്കല്‍ ഓഫീസര്‍ക്ക് യുവാവ് പരാതി നല്‍കി. ഷിറിയ മുട്ടത്തെ ഹനീഫയാണ് പരാതി നല്‍കിയത്. പല്ലെടുക്കുന്നതിനായി രക്തത്തിലെ പഞ്ചസാരയുടെ അളവു പരിശോധിക്കാന്‍ ആദ്യം കാഞ്ഞങ്ങാട്ടെ ലാബിലെത്തിയതായിരുന്നു ഹനീഫ. ഇവിടെ നടത്തിയ പരിശോധനയില്‍ പഞ്ചസാരയുടെ അളവ് 242 എംജിയാണുണ്ടായത്. ഇൗ അളവില്‍ സംശയം തോന്നിയ ഹനീഫ പെരിയയിലുള്ള ലാബിലെത്തി പരിശോധന നടത്തി. ഇതില്‍ ലഭിച്ചത് പഞ്ചസാരയുടെ അളവ് 158. തുടര്‍ന്ന് ഇതില്‍ ഏതാണ് ശരിയെന്നു നോക്കാന്‍ സമീപത്തെ ലാബില്‍ നിന്നു വീണ്ടും രക്തപരിശോധന നടത്തി. അതില്‍ പഞ്ചസാരയുടെ അളവ് 163 ആണ് ഉണ്ടായിരുന്നത്.
ഇതില്‍ ഏതാണ് ശരിയെന്ന സംശയത്തിലായ ഹനീഫയിപ്പോള്‍. സംഭവം ലാബ് അധികൃതരുടെ ശ്രദ്ധയില്‍പെടുത്തിയെങ്കിലും തൃപ്തികരമായ മറുപടി ലഭിച്ചില്ലെന്ന് ഹനീഫ പറയുന്നു. മൂന്നു പരിശോധനകളും രണ്ടു മണിക്കൂറിന്റെ ഇടവേളയിലാണ് നടത്തിയത്. ചെറിയ വ്യത്യാസം വരുമെങ്കിലും ഇങ്ങനെ മാറുമോയെന്നാണ് ഹനീഫയുടെ സംശയം. ഇതേതുടര്‍ന്നാണ് മെഡിക്കല്‍ ഓഫീസര്‍ക്ക് പരാതി നല്‍കിയത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, Kanhangad, news, complaint, Youth, Medical Officer, 3 Reports from 3 labs; complaint lodged
Keywords: Kasaragod, Kerala, Kanhangad, news, complaint, Youth, Medical Officer, 3 Reports from 3 labs; complaint lodged