പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായഹസ്തവുമായി മൂന്ന് കുരുന്നുകള്‍; ശേഖരിച്ച വസ്ത്രങ്ങളുമായി കുട്ടികള്‍ പോലീസ് സ്‌റ്റേഷനിലെത്തി
Aug 20, 2018, 19:19 IST
വെള്ളരിക്കുണ്ട്: (www.kasargodvartha.com 20/08/2018) പ്രളയക്കെടുതിയില്‍ ദുരിത മനുഭവിക്കുന്നവര്‍ക്കായി ജനമൈത്രി പോലീസ് സമാഹരിക്കുന്ന സഹായ നിധിയിലേക്ക് സാധങ്ങളുമായി വന്ന മൂന്ന് പിഞ്ചുകുട്ടികളെ കണ്ട് പോലീസുകാര്‍ അമ്പരന്നു. കഴിഞ്ഞ ദിവസം വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷനിലാണ് ഒന്നിലും, രണ്ടിലും, ഏഴിലും പഠിക്കുന്ന മൂന്ന് കുട്ടികള്‍ ദുരിത ബാധിതര്‍ക്ക് എത്തിച്ചു നല്‍കാനുള്ള പുത്തന്‍ വസ്ത്രങ്ങളുമായി എത്തിയത്.
ബളാലിലെ ലായിനകില്ലത്ത് ബഷീറിന്റെയും ഹസ് വിലയുടെയും മക്കളായ ഹാഷിറും (12), നബീലും(ഏഴ്) ബഷീറിന്റെ സഹോദരി പുത്രന്‍ യാസിന്‍ (ആറ്) എന്നിവരാണ് വെള്ളരിക്കുണ്ട് ജനമൈത്രി പോലീസിന് മുന്നില്‍ ഇരുകൈകളിലും സാധനങ്ങളുമായി എത്തിയത്. കുട്ടികളില്‍ നിന്നും ജനമൈത്രി പോലീസുകാരായ സുമേഷ്, ജയരാജന്‍, ഇല്യാസ് എന്നിവര്‍ ഇവര്‍കൊണ്ടുവന്ന സാധങ്ങള്‍ ഏറ്റുവാങ്ങി.
ബളാലില്‍ പലചരക്കു കടനടത്തുന്ന ബഷീര്‍ പെരുന്നാളിന് പുത്തന്‍ ഉടുപ്പും ചെരുപ്പും വാങ്ങാന്‍ നല്‍കിയ പണം കൊണ്ടാണ് ഏഴാം ക്ലാസുകാരനായ ഹാഷിറും രണ്ടാം ക്ലാസുകാരനായ നബീലും ഒന്നാം ക്ലാസുകാരനായ യസിനും ദുരിത ബാധിതര്‍ക്കുള്ള സാധങ്ങള്‍ വാങ്ങിയത്. വെള്ളരിക്കുണ്ടിലെ തുണിക്കടയില്‍ കയറി വസ്ത്രങ്ങള്‍ വാങ്ങി. വിവിധ വലുപ്പത്തിലുള്ള ചെരുപ്പുകള്‍ വാങ്ങി. പക്ഷെ സ്വന്തം ഇഷ്ടത്തിന് ഈ കുട്ടികള്‍ വാങ്ങിയ വസ്ത്രങ്ങളും ചെരുപ്പുകളും ഇത്തവണ പെരുന്നാളിന് അണിയനുള്ളതായിരുന്നില്ല. മറിച്ച് പ്രളയക്കെടുതിയില്‍പെട്ട് ഒന്ന് മാറിയുടുക്കാന്‍ പോലും വസ്ത്രമില്ലാത്ത തങ്ങളുടെ പ്രായത്തിലുള്ള കുട്ടികള്‍ക്കായിരുന്നു.
മനസ്സിനിണങ്ങി അവര്‍ വാങ്ങിയ വസ്ത്രങ്ങളും ചെരുപ്പുകളും വെള്ളരിക്കുണ്ട് പൊലീസ് സ്റ്റേഷനിലെത്തി ജനമൈത്രി പോലീസ് സമാഹരിക്കുന്ന സഹായ നിധിയിലേക്കായി അവര്‍ മൂവരും കൈമാറി. ചെറിയ കുട്ടികള്‍ സാധനങ്ങള്‍ വാങ്ങാന്‍ കടയിലെത്തിയപ്പൊള്‍ കടക്കാര്‍ക്കും ആദ്യം ആശ്ചര്യമായിരുന്നു. പതിവില്ലാതെ ചെറിയ മക്കള്‍ കടയില്‍ വന്ന് ചെരുപ്പ് വേണമെന്ന് പറഞ്ഞു. അവര്‍ക്കിഷ്ടമുള്ള പല തരത്തിലും നിറത്തിലുമുള്ള ചെരുപ്പുകള്‍ തിരഞ്ഞെടുക്കുന്നത് കണ്ട് ആര്‍ക്കാണെന്ന് ചോദിച്ചപ്പോള്‍ കടക്കാരനോട് കുട്ടികള്‍ പറഞ്ഞ മറുപടി ഇതായിരുന്നു. എല്ലാ പെരുന്നാളിനും ഞങ്ങള്‍ പുതുവസത്രങ്ങള്‍ ധരിക്കാറുണ്ടല്ലോ. ഞങ്ങളുടെ പ്രായത്തിലുള്ള ഒരുപാട് അനുജന്‍മാര്‍ മറ്റു സ്ഥലങ്ങളില്‍ ദുരിതമനുഭവിക്കുമ്പോള്‍ ഞങ്ങള്‍ക്ക് ഈ പ്രാവശ്യം പെരുന്നാള്‍ ആഘോഷമില്ലെന്ന്.
തന്റെ കടയില്‍ നിന്നും ഏറ്റവും നല്ല കമ്പനിയുടെ ചെരുപ്പുകള്‍ വാങ്ങി ജനമൈത്രി പോലീസിലൂടെ പ്രളയ ബാധിതര്‍ക്കു നല്‍കി എന്ന വാര്‍ത്ത കണ്ട വെള്ളരിക്കുണ്ടിലെ ഫ്ളവേഴ്സ് ചെരുപ്പ് കടയുടമ കല്ലഞ്ചിറയിലെ എ.സി. ലത്വീഫ് കുട്ടികളെ കാണാന്‍ അവരുടെ വീട്ടില്‍ എത്തി. പെരുന്നാളിന് ധരിക്കാന്‍ പുത്തന്‍ ചെരുപ്പുകള്‍ കുട്ടികള്‍ക്ക് സൗജന്യമായി നല്‍കാന്‍ ഇയാള്‍ തയ്യാറായെങ്കിലും ഇത്തവണ പുതിയത് ഒന്നും തന്നെ അണിഞ്ഞു പെരുന്നാള്‍ ആഘോഷിക്കുന്നില്ലെന്ന് കുട്ടികള്‍ പറഞ്ഞതായി ലത്വീഫ് കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
ബളാലിലെ ലായിനകില്ലത്ത് ബഷീറിന്റെയും ഹസ് വിലയുടെയും മക്കളായ ഹാഷിറും (12), നബീലും(ഏഴ്) ബഷീറിന്റെ സഹോദരി പുത്രന്‍ യാസിന്‍ (ആറ്) എന്നിവരാണ് വെള്ളരിക്കുണ്ട് ജനമൈത്രി പോലീസിന് മുന്നില്‍ ഇരുകൈകളിലും സാധനങ്ങളുമായി എത്തിയത്. കുട്ടികളില്‍ നിന്നും ജനമൈത്രി പോലീസുകാരായ സുമേഷ്, ജയരാജന്‍, ഇല്യാസ് എന്നിവര്‍ ഇവര്‍കൊണ്ടുവന്ന സാധങ്ങള്‍ ഏറ്റുവാങ്ങി.
ബളാലില്‍ പലചരക്കു കടനടത്തുന്ന ബഷീര്‍ പെരുന്നാളിന് പുത്തന്‍ ഉടുപ്പും ചെരുപ്പും വാങ്ങാന്‍ നല്‍കിയ പണം കൊണ്ടാണ് ഏഴാം ക്ലാസുകാരനായ ഹാഷിറും രണ്ടാം ക്ലാസുകാരനായ നബീലും ഒന്നാം ക്ലാസുകാരനായ യസിനും ദുരിത ബാധിതര്‍ക്കുള്ള സാധങ്ങള്‍ വാങ്ങിയത്. വെള്ളരിക്കുണ്ടിലെ തുണിക്കടയില്‍ കയറി വസ്ത്രങ്ങള്‍ വാങ്ങി. വിവിധ വലുപ്പത്തിലുള്ള ചെരുപ്പുകള്‍ വാങ്ങി. പക്ഷെ സ്വന്തം ഇഷ്ടത്തിന് ഈ കുട്ടികള്‍ വാങ്ങിയ വസ്ത്രങ്ങളും ചെരുപ്പുകളും ഇത്തവണ പെരുന്നാളിന് അണിയനുള്ളതായിരുന്നില്ല. മറിച്ച് പ്രളയക്കെടുതിയില്‍പെട്ട് ഒന്ന് മാറിയുടുക്കാന്‍ പോലും വസ്ത്രമില്ലാത്ത തങ്ങളുടെ പ്രായത്തിലുള്ള കുട്ടികള്‍ക്കായിരുന്നു.
മനസ്സിനിണങ്ങി അവര്‍ വാങ്ങിയ വസ്ത്രങ്ങളും ചെരുപ്പുകളും വെള്ളരിക്കുണ്ട് പൊലീസ് സ്റ്റേഷനിലെത്തി ജനമൈത്രി പോലീസ് സമാഹരിക്കുന്ന സഹായ നിധിയിലേക്കായി അവര്‍ മൂവരും കൈമാറി. ചെറിയ കുട്ടികള്‍ സാധനങ്ങള്‍ വാങ്ങാന്‍ കടയിലെത്തിയപ്പൊള്‍ കടക്കാര്‍ക്കും ആദ്യം ആശ്ചര്യമായിരുന്നു. പതിവില്ലാതെ ചെറിയ മക്കള്‍ കടയില്‍ വന്ന് ചെരുപ്പ് വേണമെന്ന് പറഞ്ഞു. അവര്‍ക്കിഷ്ടമുള്ള പല തരത്തിലും നിറത്തിലുമുള്ള ചെരുപ്പുകള്‍ തിരഞ്ഞെടുക്കുന്നത് കണ്ട് ആര്‍ക്കാണെന്ന് ചോദിച്ചപ്പോള്‍ കടക്കാരനോട് കുട്ടികള്‍ പറഞ്ഞ മറുപടി ഇതായിരുന്നു. എല്ലാ പെരുന്നാളിനും ഞങ്ങള്‍ പുതുവസത്രങ്ങള്‍ ധരിക്കാറുണ്ടല്ലോ. ഞങ്ങളുടെ പ്രായത്തിലുള്ള ഒരുപാട് അനുജന്‍മാര്‍ മറ്റു സ്ഥലങ്ങളില്‍ ദുരിതമനുഭവിക്കുമ്പോള്‍ ഞങ്ങള്‍ക്ക് ഈ പ്രാവശ്യം പെരുന്നാള്‍ ആഘോഷമില്ലെന്ന്.
തന്റെ കടയില്‍ നിന്നും ഏറ്റവും നല്ല കമ്പനിയുടെ ചെരുപ്പുകള്‍ വാങ്ങി ജനമൈത്രി പോലീസിലൂടെ പ്രളയ ബാധിതര്‍ക്കു നല്‍കി എന്ന വാര്‍ത്ത കണ്ട വെള്ളരിക്കുണ്ടിലെ ഫ്ളവേഴ്സ് ചെരുപ്പ് കടയുടമ കല്ലഞ്ചിറയിലെ എ.സി. ലത്വീഫ് കുട്ടികളെ കാണാന്‍ അവരുടെ വീട്ടില്‍ എത്തി. പെരുന്നാളിന് ധരിക്കാന്‍ പുത്തന്‍ ചെരുപ്പുകള്‍ കുട്ടികള്‍ക്ക് സൗജന്യമായി നല്‍കാന്‍ ഇയാള്‍ തയ്യാറായെങ്കിലും ഇത്തവണ പുതിയത് ഒന്നും തന്നെ അണിഞ്ഞു പെരുന്നാള്‍ ആഘോഷിക്കുന്നില്ലെന്ന് കുട്ടികള്‍ പറഞ്ഞതായി ലത്വീഫ് കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.
Keywords : Kasaragod, Kerala, News, Vellarikundu, Rain, Helping Hands, Childrens, Police, police-station, 3children helps flood affecting peoples