ബൈക്ക് തടഞ്ഞുനിര്‍ത്തി അക്രമം; രക്ഷപ്പെടാന്‍ വീട്ടിലേക്ക് ഓടിയപ്പോള്‍ വീട്ടമ്മയ്ക്കും മര്‍ദനം, പരിക്കേറ്റ് മൂന്നു പേര്‍ ആശുപത്രിയില്‍
Apr 14, 2018, 10:32 IST
തൃക്കരിപ്പൂര്‍: (www.kasargodvartha.com 14.04.2018) ബൈക്ക് തടഞ്ഞുനിര്‍ത്തി അക്രമം. രക്ഷപ്പെടാന്‍ വീട്ടിലേക്ക് ഓടിയപ്പോള്‍ വീട്ടമ്മയ്ക്കും മര്‍ദനം. പരിക്കേറ്റ മൂന്നു പേര്‍ ആശുപത്രിയില്‍ ചികിത്സ തേടി. എന്‍. മുഹമ്മദ് റാസി (20), ടി. മുഹമ്മദ് (20), ടി.സുബൈറ (40) എന്നിവരെയാണ് തൃക്കരിപ്പൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
കഴിഞ്ഞ ദിവസം രാത്രി ഒമ്പതു മണിയോടെ ഉദിനൂര്‍ പരത്തിച്ചാലിലാണ് സംഭവം. കൂട്ടുകാരനായ മുക്താറിന്റെ വീട്ടില്‍ പോയി ബൈക്കില്‍ തിരിച്ചു വരികയായിരുന്ന മുഹമ്മദ് റാസിയെയും മുഹമ്മദിനെയും രണ്ടംഗ സംഘം വഴിയില്‍ തടഞ്ഞു നിര്‍ത്തി മര്‍ദിക്കുകയായിരുന്നുവെന്നാണ് പറയുന്നത്. അക്രമത്തില്‍നിന്നു രക്ഷപ്പെടാന്‍ മുക്താറിന്റെ വീട്ടിലേക്ക് ഓടിക്കയറിയപ്പോഴാണത്രെ മുക്താറിന്റെ മാതാവ് സുബൈറയ്ക്ക് അക്രമിസംഘത്തില്‍ നിന്ന് അടിയേറ്റത്.
ചന്തേര പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. പോലീസ് അന്വേഷണം നടത്തിവരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, Trikaripur, Attack, House-wife, Assault, Gang, 3 assaulted by gang.
< !- START disable copy paste -->