ഭര്‍തൃമതിയെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്ത കേസില്‍ 3 പേര്‍ അറസ്റ്റില്‍
Mar 30, 2019, 22:05 IST
പടന്നക്കാട്: (www.kasargodvartha.com 30.03.2019) ഭര്‍തൃമതിയെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്ത കേസില്‍ മൂന്ന് പേര്‍ അറസ്റ്റിലായി. പ്രവാസിയുടെ ഭാര്യയായ മലയോരത്തെ യുവതിയെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്ത മടിക്കൈ ബങ്കളം വൈനിങ്ങാലിലെ സമദിനെയും, ഭര്‍തൃമതിയെയും സമദിനെയും ഭീഷണിപ്പെടുത്തി പണവും സ്വര്‍ണവും മൊബൈല്‍ ഫോണും തട്ടിയെടുത്ത ഞാണിക്കടവിലെ മഹ്‌റൂഫ്, ശംസീര്‍ എന്നിവരെയുമാണ് ഹോസ്ദുര്‍ഗ് പോലീസ് അറസ്റ്റ് ചെയ്തത്.
ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ മൂന്നുപേരെയും രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു. മഹ്‌റൂഫും ശംസീറും യുവതിയെ ഭീഷണിപ്പെടുത്തി വാങ്ങിയ മുക്കാല്‍ പവന്‍ സ്വര്‍ണവള ബസ് സ്റ്റാന്‍ഡ് പരിസരത്തെ കണ്ണെഴുത്ത് ജ്വല്ലറിയില്‍ നിന്നും, പിടിച്ചുവാങ്ങിയ മൊബൈല്‍ ഫോണുകള്‍ നഗരത്തിലെ മൊബൈല്‍ ഷോപ്പില്‍ നിന്നും കണ്ടെടുത്തു.
ഭര്‍തൃമതിയുടെ അകന്ന ബന്ധുവായ സമദിന് വിവാഹത്തിന് മുമ്പ് തന്നെ യുവതിയുമായി അടുത്ത ബന്ധമുണ്ടായിരുന്നു. വിവാഹ ശേഷം ഭര്‍ത്താവ് ഗള്‍ഫില്‍ പോയതോടെ സമദ് യുവതിയുമായി കൂടുതല്‍ അടുപ്പമായി. ഇതിനിടയില്‍ മൊബൈല്‍ ഫോണില്‍ വിളിയും തുടര്‍ന്നു. ഇതിനിടയില്‍ തനിക്ക് വഴങ്ങണമെന്ന് സമദ് ഭര്‍തൃമതിയോട് ആവശ്യപ്പെട്ടെങ്കിലും യുവതി തയ്യാറായില്ല.
എന്നാല്‍ മൊബൈല്‍ ഫോണില്‍ റെക്കോര്‍ഡ് ചെയ്ത സംഭാഷണങ്ങള്‍ ഭര്‍ത്താവിനെ അറിയിക്കുമെന്ന് ഭീഷണിപ്പെടുത്തി സമദ് ഭര്‍തൃമതിയെ പല തവണകളിലായി ബലാത്സംഗത്തിനിരയാക്കുകയായിരുന്നു. ഒരു ദിവസം യുവതിയുടെ വീട്ടില്‍ നിന്നും വരികയായിരുന്ന സമദിനെ പിടികൂടിയ മഹ്‌റൂഫും, ശംസീറും മൊബൈല്‍ ഫോണ്‍ പിടിച്ചുവാങ്ങിയപ്പോള്‍ ഇതിലെ സംഭാഷണവും പകര്‍ത്തിയ ദൃശ്യങ്ങളും കണ്ടതോടെ സമദില്‍ നിന്നും യുവതിയില്‍ നിന്നും നിരന്തരം പണം ഭീഷണിപ്പെടുത്തി വാങ്ങാന്‍ തുടങ്ങി.
ഒരു തവണ പണമില്ലാത്തതിനെ തുടര്‍ന്ന് യുവതി കൈയ്യിലണിഞ്ഞിരുന്ന മുക്കാല്‍പവന്‍ സ്വര്‍ണവള ഊരി വാങ്ങുകയായിരുന്നു. ഇവരുടെ ശല്യം സഹിക്കാന്‍ കഴിയാതെ യുവതി ഭര്‍ത്താവിനെ വിവരമറിയിച്ചു. ഗള്‍ഫില്‍ നിന്ന് നാട്ടിലെത്തിയ ഭര്‍ത്താവ് യുവതിയെ മലയോരത്തെ വീട്ടില്‍ കൊണ്ടുവിട്ടു. ഇതോടെയാണ് ഭര്‍തൃമതി ഹൊസ്ദുര്‍ഗ് പോലീസില്‍ പരാതി നല്‍കിയത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Molestation, Accused, Arrest, News, Padannakad, Kasaragod, 3 arrested for molesting case