ബാവിക്കര കുടിവെള്ള പദ്ധതി നിര്‍മാണത്തിന് വീണ്ടും ജീവന്‍ വെക്കുന്നു; 27 കോടിയുടെ പ്രീ ക്വാളിഫിക്കേഷന്‍ ടെണ്ടര്‍ ക്ഷണിച്ചു, 2 വര്‍ഷത്തിനുള്ളില്‍ നിര്‍മാണം പൂര്‍ത്തിയാകും
Dec 14, 2017, 19:05 IST
കാസര്‍കോട്: (www.kasargodvartha.com 14.12.2017) ബാവിക്കര കുടിവെള്ള പദ്ധതി നിര്‍മാണത്തിന് വീണ്ടും ജീവന്‍ വെക്കുന്നു. 27.5 കോടി രൂപയുടെ പ്രീ ക്വാളിഫിക്കേഷന്‍ ടെണ്ടര്‍ ക്ഷണിച്ചു. ഈ മാസം 30 നുള്ളില്‍ ടെണ്ടര്‍ നടപടി പൂര്‍ത്തിയാകും. പ്രീക്വാളിഫിക്കേഷന്‍ ടെണ്ടറില്‍ നിന്നുമാണ് കരാറുകാരനെ നിശ്ചയിക്കുക.
പതിമൂന്നര കോടി രൂപയുടെ പ്രവര്‍ത്തി നിര്‍വ്വഹിച്ച് പരിചയമുള്ള കരാറുകാരില്‍ നിന്നുമാണ് ടെണ്ടര്‍ ക്ഷണിച്ചിരിക്കുന്നത്. രണ്ടു വര്‍ഷത്തിനുള്ളില്‍ നിര്‍മാണം പൂര്‍ത്തിയാക്കാനാണ് തീരുമാനം. കാസര്‍കോട് എം എല്‍ എ എന്‍.എ നെല്ലിക്കുന്ന് നിയമസഭയ്ക്കകത്തും പുറത്തും നടത്തിയ സമ്മര്‍ദ്ധത്തിന്റെ ഫലമായാണ് ഇപ്പോള്‍ പദ്ധതിക്ക് വീണ്ടും ടെണ്ടര്‍ ക്ഷണിച്ചിരിക്കുന്നത്.
നേരത്തെ കരാറുകാര്‍ പകുതി വഴിക്ക് നിര്‍ത്തിവെച്ചു പോയ ബാവിക്കര റെഗുലേറ്റര്‍ കം പദ്ധതിക്കാണ് വീണ്ടും 27.5 കോടിയുടെ ടെണ്ടര്‍ നടപടി സ്വീകരിച്ചിരിക്കുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തു നിന്നും അനുകൂല സമീപനം ഉണ്ടായതോടെയാണ് ഇപ്പോള്‍ ബാവിക്കര പദ്ധതിക്ക് വീണ്ടും ജീവന്‍ വെച്ചിരിക്കുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Tender, Development project, Bavikara, 27 crore for Bavikara Regulator cum bridge