കാണാതായ യുവതിയെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജിതമാക്കി
Jan 29, 2015, 17:38 IST
പടന്ന: (www.kasargodvartha.com 29/01/2015) പടന്ന കൈപ്പാട് നിന്നും കാണാതായ 26കാരിയെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. കൈപ്പാട് കെ.ബി ഹൗസില്‍ എം.ടി.പി യൂസഫിന്റ മകള്‍ ആഇശ കെ.ബിയെയാണ് ജനുവരി 22 മുതല്‍ കാണാതായത്.
ഇതുസംബന്ധിച്ച് ചന്തേര പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. വെളുത്തനിറവും, മെലിഞ്ഞ ശരീരവും 160 സെ.മീ ഉയരവുമുണ്ട്. കാണാതാകുമ്പോള്‍ നീലചൂരിദാറാണ് ധരിച്ചിരുന്നത്. കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുന്നവര്‍ ചന്തേര പോലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടറെ അറിയിക്കണം. ഫോണ്‍ 0467 2210242, 9497980918.
Keywords : Kasaragod, Kerala, Padanna, Missing, Complaint, Police, Investigation, Aysha KB.