city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

24 പേര്‍ക്ക് കൂടി സ്ഥലംമാറ്റം; വാണിജ്യവകുപ്പിന്റെ പ്രവര്‍ത്തനം സ്തംഭനാവസ്ഥയില്‍

കാസര്‍കോട്: (www.kasargodvartha.com 17/12/2017) 24 പേരെക്കൂടി സ്ഥലംമാറ്റിയതോടെ കാസര്‍കോട് ജില്ലയില്‍ വാണിജ്യവകുപ്പിന്റെ പ്രവര്‍ത്തനം സ്തംഭനാവസ്ഥയിലേക്ക്. ജില്ലാ അടിസ്ഥാനത്തില്‍ നിയമിച്ചവരെയാണ് തസ്തിക റദ്ദാക്കിയ ശേഷം ജില്ലക്ക് പുറത്തേക്ക് നിയമിച്ചിരിക്കുന്നത്. ജില്ലയിലെ 14 വാണിജ്യനികുതി ചെക്ക് പോസ്റ്റുകളിലായുള്ള 24 ഇന്‍സ്പെക്ടര്‍ തസ്തികയാണ് ഇതോടെ റദ്ദാക്കപ്പെട്ടിരിക്കുന്നത്.

നേരത്തെ 13 ക്ലര്‍ക്ക്, ടൈപ്പിസ്റ്റ്, നാല് ഓഫീസ് അസിസ്റ്റന്‍ഡ് തസ്തികകളും ജില്ലക്ക് പുറത്തേക്ക് മാറ്റിയിരുന്നു. ഇതടക്കം 42 തസ്തികകളും ജീവനക്കാരും ജില്ലക്ക് നഷ്ടപ്പെട്ടിരിക്കുകയാണ്. ജി എസ് ടിയാണ് ഇങ്ങനെയൊരവസ്ഥക്ക് കാരണമെന്ന് ആക്്ഷേപമുണ്ട്. വേണ്ടത്ര തയ്യാറെടുപ്പുകളില്ലാതെ ജി എസ് ടി നടപ്പാക്കിയതാണ് വാണിജ്യവകുപ്പില്‍ പ്രതിസന്ധിയുണ്ടാക്കിയത്. വാണിജ്യനികുതി ഓഫീസര്‍മാരുടെ തസ്തികകളും റദ്ദാക്കപ്പെടുന്ന സാഹചര്യമാണുള്ളത്. വാണിജ്യവകുപ്പ് ജില്ലയില്‍ നാഥനില്ലാകളരിയായി മാറുന്ന സ്ഥിതിയിലാണ് കാര്യങ്ങളെത്തിയിരിക്കുന്നത്.

24 പേര്‍ക്ക് കൂടി സ്ഥലംമാറ്റം; വാണിജ്യവകുപ്പിന്റെ പ്രവര്‍ത്തനം സ്തംഭനാവസ്ഥയില്‍


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kasaragod, Commerce department, Post, Transfer, 24staffs were transfer; distrct Commerce department work blocked

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia