city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

2019 സംസ്ഥാന സ്‌കൂള്‍ കലോത്സവം: മേല്‍പാല നിര്‍മ്മാണത്തിന് വേഗത കൂട്ടാന്‍ നിര്‍ദേശം

കാഞ്ഞങ്ങാട്: (www.kasargodvartha.com 10.12.2018) അറുപതാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവം കാഞ്ഞങ്ങാട്ട് നടക്കുമെന്ന് ഉറപ്പായതോടെ കോട്ടച്ചേരി മേല്‍പ്പാലത്തിന്റെയും നീലേശ്വരം പള്ളിക്കര മേല്‍പ്പാല നിര്‍മ്മാണത്തിന്റെയും വേഗതയേറും. അടുത്ത വര്‍ഷം ഡിസംബര്‍ അവസാനമാകും ഏഷ്യയിലെ ഏറ്റവും വലിയ കലാമാമാങ്കമായ സംസ്ഥാന സ്‌കൂള്‍ കലോത്സവം കാഞ്ഞങ്ങാട്ട് നടക്കുക.

കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം പ്രവര്‍ത്തനം തുടങ്ങിയത് കാഞ്ഞങ്ങാടിന്റെ സാധ്യതയെ വര്‍ദ്ധിപ്പിച്ചതിന് പിന്നാലെ കോട്ടച്ചേരി-പള്ളിക്കര മേല്‍പ്പാലങ്ങളുടെ നിര്‍മ്മാണം ധ്രുതഗതിയില്‍ പൂര്‍ത്തിയാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശം നല്‍കും. കോട്ടച്ചേരി മേല്‍പ്പാലം 18 മാസം കൊണ്ട് പണി പൂര്‍ത്തിയാക്കാനാണ് കരാറുകാരായ എറണാകുളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജിയോ ഫൗണ്ടേഷന്‍ അധികൃതരുടെ തീരുമാനമെങ്കിലും സംസ്ഥാന സ്‌കൂള്‍ കലോത്സവം നടക്കുന്നതിന് മുമ്പ് മേല്‍പ്പാലത്തിന്റെ മുഴുവന്‍ ജോലികളും പൂര്‍ത്തിയാക്കുമെന്ന് ജിയോ ഫൗണ്ടേഷന്‍ പ്രതിനിധികള്‍ അറിയിച്ചു.

35.75 കോടി രൂപ ചിലവിലാണ് പാലം പണിയുന്നത്. 418 മീറ്റര്‍ ദൈര്‍ഘ്യമുള്ള പാലവും 300 മീറ്റര്‍ അപ്രോച്ച് റോഡുമാണ് ഉള്ളത്. 21 മീറ്റര്‍ ഉയരത്തില്‍ 10 ഫില്ലറുകളും ഉണ്ട്. സ്ഥലം ഏറ്റെടുപ്പിന് മാത്രമായി 21.75 കോടി രൂപ ചിലവഴിച്ചു. 2017 ഫെബ്രുവരി ഒമ്പതിന് കരാറില്‍ ഒപ്പിട്ട് ഏപ്രില്‍ 14ന് റവന്യു മന്ത്രി ഇ ചന്ദ്രശേഖരനാണ് തറക്കല്ലിട്ടത്. കോട്ടച്ചേരി മേല്‍പാലം പൂര്‍ത്തിയായാല്‍ റെയില്‍പാളത്തിന് പടിഞ്ഞാറു ഭാഗത്ത് സ്ഥിതി ചെയ്യുന്ന എസ്എന്‍ പോളി, ക്രസന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, ഇഖ്ബാല്‍ ഹയര്‍സെക്കന്‍ഡറി തുടങ്ങിയ പ്രധാനപ്പെട്ട വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിപുലമായ സൗകര്യങ്ങളും കലോത്സവത്തിന് ലഭ്യമാകും.

നീലേശ്വരം പള്ളിക്കര മേല്‍പ്പാലം യാഥാര്‍ത്ഥ്യമായാല്‍ കലോത്സവ നഗരിയിലേക്കെത്താനുള്ള ഗതാഗതക്കുരുക്കിന് ഏറെ പരിഹാരമാകും.
2019 സംസ്ഥാന സ്‌കൂള്‍ കലോത്സവം: മേല്‍പാല നിര്‍മ്മാണത്തിന് വേഗത കൂട്ടാന്‍ നിര്‍ദേശം

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, School-Kalolsavam, 2019 State school Kalolsavam: order for complete Over bridge construction
  < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia