സ്വകാര്യ വ്യക്തികളുടെ പറമ്പില്‍ സൂക്ഷിച്ച 20 ലോഡ് മണല്‍ പിടിച്ചെടുത്തു
Aug 5, 2017, 23:24 IST
മേല്‍പറമ്പ്: (www.kasargodvartha.com 05.08.2017) സ്വകാര്യ വ്യക്തികളുടെ പറമ്പില്‍ അനധികൃതമായി സൂക്ഷിച്ച 20 ലോഡ് മണല്‍ പിടിച്ചെടുത്തു. മേല്‍പറമ്പ് കൈനോത്ത് കാവിന്റടിയിലെ കുഞ്ഞാലി, ചെമ്പരിക്കയിലെ ഹമീദ് എന്നിവരുടെ പേരിലുള്ള പറമ്പില്‍നിന്നാണ് ബേക്കല്‍ അസി. എസ്‌ഐ സോമയ്യയുടെ നേതൃത്വത്തില്‍ പോലീസെത്തി മണല്‍ പിടിച്ചത്.
കീഴൂര്‍, ചെമ്പരിക്ക കടപ്പുറങ്ങളില്‍നിന്ന് കടത്തിയ ഒരു ദിവസത്ത മണലാണിത്. രഹസ്യവിവരത്തെ തുടര്‍ന്നാണ് പോലീസെത്തിയത്. ചുറ്റുമതില്‍ കെട്ടിയ പറമ്പിലാണ് മണല്‍ സൂക്ഷിക്കുന്നത്. ദിവസവും രാത്രി മുതല്‍ രാവിലെ വരെ കടപ്പുറങ്ങളിലെ മണലാണ് ഇവിടെ സൂക്ഷിക്കുന്നത്. ഇവിടെനിന്ന് ടിപ്പറിലും മറ്റു വാഹനങ്ങളിലും വിവിധ പ്രദേശങ്ങളിലേക്ക് മണലെത്തിക്കും.
ദിവസേന നൂറുകണക്കിന് ലോഡ് മണലാണ് ഇത്തരത്തില്‍ കടത്തുന്നത്. പോലീസ് പിടികൂടിയ മണല്‍ റവന്യു വകുപ്പിന് കൈമാറി. തുടര്‍ന്ന് കാസര്‍കോട് ഡെപ്യൂട്ടി തഹസില്‍ദാര്‍ ജി കൃഷ്ണമൂര്‍ത്തി, കളനാട് വില്ലേജ് ഓഫീസര്‍ അഭിലാഷ് എന്നിവരെത്തി മണല്‍ ലേലം ചെയ്തു. 1,30,500 രൂപ ലഭിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Melparamba, Sand, Seized, Police, Kasaragod, Complaint, Investigation, 20 load sand seized.