ഷാമിലിന്റെ തിരോധാനത്തിന് 2 വയസ്; ഇന്നും ഒരു വിളിക്കായി കാതോര്‍ത്ത് കുടുംബം
Apr 17, 2020, 22:38 IST
കാസര്‍കോട്: (www.kasargodvartha.com 17.04.2020) പച്ചക്കാട്ടെ സലീമിന്റെ മകന്‍ മുഹമ്മദ് ഷാമിലിനെ (21) കാണാതായിട്ട് രണ്ടു വര്‍ഷം. 2018 ഏപ്രില്‍ 17ന് രാവിലെയാണ് ഷാമിലിനെ കാണാതാകുന്നത്. രാവിലെ 9.30 മണിയോടെ സുഹൃത്തിനെ കാണാനെന്ന് മാതാവിനോട് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയതായിരുന്നു. ഏറെ വൈകിയിട്ടും വീട്ടിലെത്താത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ നടത്തിയ അന്വേഷണത്തില്‍ അവസാനം മംഗളൂരുവിലുള്ള കോളജിലെത്തിയതായി വ്യക്തമായി.
കോളജിലെ സിസിടിവിയില്‍ ഷാമിലിന്റെ ചിത്രം രാവിലെ 11.20 മണിയോടെ പതിഞ്ഞിരുന്നു. ഇതിനു ശേഷം ഷാമിലിനെ കുറിച്ച് ഒരു വിവരവും ലഭിച്ചില്ല. കാറുമെടുത്താണ് ഷാമില്‍ പോയത്. ഈ കാര്‍ ഉഡുപ്പി റെയില്‍വേ സ്റ്റേഷന്‍ റോഡില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. ഷാമിലിന്റെ ഫോണ്‍ അന്ന് 11.40 മണിയോടെ കൊണാജെ ടവര്‍ പരിധിയില്‍ ഓഫായതായിരുന്നു. പിന്നീട് ഫോണ്‍ ഓണായില്ല.
പിതാവിന്റെ പരാതിയില്‍ കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്ത് അന്വേഷണം നടത്തിയെങ്കിലും ഇന്നും കാണാമറയത്താണ് ഷാമില്‍. ദേര്‍ളക്കട്ട പി എ കോളജിലെ മൂന്നാം വര്‍ഷ കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥിയായിരുന്ന ഷാമിലിന്റെ ഒരു വിളിക്കായി ഇന്നും കുടുംബം കാത്തിരിക്കുകയാണ്.
Keywords: Kasaragod, Kerala, News, Missing, Student, 2 years of Shamil's missing