city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കെ എസ് ആര്‍ ടി സി ബസ് ബൈക്കിലിടിച്ച് രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് ഗുരുതരം

നീലേശ്വരം: (www.kasargodvartha.com 06.08.2018) കെ എസ് ആര്‍ ടി സി ബസ് ബൈക്കിലിടിച്ച് രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. കല്ലൂരാവി പട്ടാക്കാലിലെ അബ്ദുല്‍ ഖാദറിന്റെ മകന്‍ ഷമഹുല്‍ ഹസന്‍ എന്ന ഷമ്മല്‍ (17), സുഹൃത്ത് കുശാല്‍ നഗറിലെ സല്‍മാന്‍ (18) എന്നിവര്‍ക്കാണ് പരിക്കേറ്റത്. തിങ്കളാഴ്ച വൈകിട്ട് അഞ്ചു മണിയോടെ പടന്നക്കാട് എസ് എന്‍ എ യു പി സ്‌കൂളിന് സമീപം ദേശീയപാതയിലാണ് അപകടമുണ്ടായത്. 

കോട്ടപ്പുറം സി എച്ച് എം കെ എസ് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ത്ഥികളാണ് ഇരുവരും. ഇവര്‍ സഞ്ചരിച്ച കെ എല്‍ 60 ഡി 2425 നമ്പര്‍ ബൈക്കില്‍ എതിരെ വന്ന കെ എല്‍ 15 9961 നമ്പര്‍ കെ എസ് ആര്‍ ടി സി ബസിടിക്കുകയായിരുന്നു. താടിയെല്ല് തകര്‍ന്ന നിലയിലും കാലിനും കൈക്കും ഗുരുതരമായി പരിക്കേറ്റ നിലയിലും ഇവരെ ഉടന്‍ തന്നെ സമീപത്തെ സ്വകാര്യാശുപത്രിയിലും പിന്നീട് ഷമഹുല്‍ ഹസനെ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലും സല്‍മാനെ മംഗളൂരുവിലെ ആശുപത്രിയിലേക്കും കൊണ്ടുപോയി.
കെ എസ് ആര്‍ ടി സി ബസ് ബൈക്കിലിടിച്ച് രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് ഗുരുതരം

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, Neeleswaram, Accident, Injured, Students, National highway, Padannakad, 2 Students seriously injured in Road Accident
  < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia