മഹിളാമന്ദിരത്തില്‍ നിന്നും കാണാതായ പെണ്‍കുട്ടിയേയും യുവതിയേയും തൃശൂരില്‍ കണ്ടെത്തി
Nov 17, 2016, 10:49 IST
കാസര്‍കോട്: (www.kasargodvartha.com 17/11/2016) പരവനടുക്കം മഹിളാമന്ദിരത്തില്‍ നിന്നും കാണാതായ പെണ്‍കുട്ടിയേയും യുവതിയേയും തൃശൂരില്‍ പോലീസ് കണ്ടെത്തി. രാജപുരം പൂടങ്കല്ലിലെ കരിങ്ങൂല്‍ കല്ലിലെ ബാലകൃഷ്ണന്റെ മകള്‍ ഉഷ (18), തൃശൂര്‍ കൊടുങ്ങല്ലൂരിലെ പ്രഭാകരന്റെ മകള്‍ അളകദേവി (26) എന്നിവരെയാണ് ബുധനാഴ്ച വൈകുന്നേരം തൃശൂരില്‍ കണ്ടെത്തിയത്.
അളകദേവിയുടെ കൊടുങ്ങല്ലൂരിലെ വീട്ടിലായിരുന്നു ഇരുവരും. സൈബര്‍ സെല്ലിന്റെ സഹായത്തോടെ കാസര്‍കോട് ടൗണ്‍ എസ് ഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം നടത്തിയ അന്വേഷണത്തിലാണ് ഉഷയും അളകദേവിയും തൃശൂരിലുണ്ടെന്ന് വ്യക്തമായത്. വനിതാപോലീസിന്റെ സഹായത്തോടെ ഇരുവരെയും കസ്റ്റഡിയിലെടുത്ത ശേഷം നാട്ടിലേക്ക് കൊണ്ടുവന്നു.
കൊടുങ്ങല്ലൂരിലെ വീട്ടില്‍ പോകാനാണ് മഹിളാമന്ദിരത്തില്‍ നിന്നും ആരോടും പറയാതെ ഇറങ്ങിയതെന്നും ഉഷയെ ഒപ്പം കൂട്ടുകയായിരുന്നുവെന്നും അളകദേവി പോലീസിനോട് വെളിപ്പെടുത്തി. ഇവരെ വ്യാഴാഴ്ച വൈകുന്നേരത്തോടെ കാസര്‍കോട് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കും.
ചൊവ്വാഴ്ച വൈകുന്നേരം 3.30 മണിയോടെ വസ്ത്രമലക്കാനെന്നുപറഞ്ഞാണ് ഇരുവരും മഹിളാമന്ദിരത്തില്‍ നിന്നുമിറങ്ങിയത്. മേട്രന്‍ കെ കെ ബിന്ദു കാസര്‍കോട് ടൗണ്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
Keywords: Kasaragod, Paravanadukkam, Missing, 2 missing women found in Thrissur