നെല്ലിക്കുന്നില്‍ ഓട്ടോയും സ്‌കൂട്ടറും കൂട്ടിയിടിച്ച് അധ്യാപികയ്ക്കും ഡ്രൈവര്‍ക്കും പരിക്ക്
Sep 9, 2015, 10:57 IST
കാസര്‍കോട്: (www.kasargodvartha.com 09/09/2015) നെല്ലിക്കുന്നില്‍ ഓട്ടോറിക്ഷയും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്‌കൂള്‍ അധ്യാപികയ്ക്കും ഡ്രൈവര്‍ക്കും പരിക്കേറ്റു. ബുധനാഴ്ച രാവിലെ നെല്ലിക്കുന്ന് ഗേള്‍സ് സ്‌കൂളിന് സമീപത്താണ് അപകടമുണ്ടായത്. നെല്ലിക്കുന്ന് എ.യു.എ.യു.പി. സ്‌കൂളിലെ അധ്യാപികയായ മുര്‍ഷിദയ്ക്കാണ് അപകടത്തില്‍ പരിക്കേറ്റത്.
കെ.എല്‍. 14 ആര്‍. 3471 നമ്പര്‍ സുസുകി ആക്‌സസ് സ്‌കൂട്ടറില്‍ മുര്‍ഷിദ സ്‌കൂളിലേക്ക് വരുമ്പോള്‍ എതിരെ വരികയായിരുന്ന കെ.എല്‍. 14 എഫ്. 8411 നമ്പര്‍ ഓട്ടോ ഇടിക്കുകയായിരുന്നു. അപകടത്തില്‍ ഓട്ടോഡ്രൈവര്‍ ചെങ്കള നാലാംമൈലിലെ അബ്ദുര്‍ റഷീദിനും പരിക്കേറ്റു. അധ്യാപികയെ ജനാര്‍ദന ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Keywords: Auto Rickshaw, Scooter, Accident, Injured, Driver, Teacher, Kerala, Kasaragod, Nellikunnu, 2 injured in accident, Royal Silks.