മുട്ടത്തോടി സര്‍വ്വീസ് സഹകരണ ബാങ്കില്‍ നിന്നും മുക്കുപണ്ടം പണയം വെച്ച് 10 ലക്ഷം രൂപ തട്ടിയ സംഭവത്തില്‍ അപ്രൈസര്‍മാരും പണയം വെച്ചവരും പിടിയില്‍
Jun 4, 2016, 14:55 IST
വിദ്യാനഗര്‍: (www.kasargodvartha.com 04/06/2016) മുട്ടത്തോടി സര്‍വ്വീസ് സഹകരണ ബാങ്കിന്റെ രണ്ട് ശാഖകളില്‍ നിന്നായി മുക്കുപണ്ടം പണയം വെച്ച് പത്ത് ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തില്‍ ബാങ്ക് അപ്രൈസര്‍മാരും പണയം വെച്ചവരും പിടിയിലായി.
നായന്മാര്മൂല തൈവളപ്പ് സ്വദേശിയും ലക്ഷംവീട് കോളനിയിലെ യുവാവും ബാങ്കിന്റെ രണ്ട് അപ്രൈസര്മാരുമാണ് പിടിയിലായത്. ബാങ്ക് സെക്രട്ടറിയുടെ പരാതിയില്‍ വിദ്യാനഗര്‍ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. രേഖാമൂലം പരാതി നല്‍കുന്നതിനായി ബാങ്കിന്റെ പണയ ഇടപാടുമായി ബന്ധപ്പെട്ട രേഖകള്‍ പരിശോധിച്ചു വരികയാണ്.
നായന്മാര്മൂല ബ്രാഞ്ചില്‍ നിന്നും സിവില്‍ സ്റ്റേഷന് ബ്രാഞ്ചില്‍ നിന്നുമായാണ് പണം തട്ടിയെടുത്തത്. പിടിയിലായവര്‍ ബിനാമികളാണെന്നും ഇവരെ ക്കൊണ്ട് മറ്റു ചിലരാണ് പണയം വെപ്പിച്ചതെന്നും വ്യക്തമായിട്ടുണ്ടെന്ന് വിദ്യാനഗര്‍ എസ് ഐ അജിത്കുമാര്‍ പറഞ്ഞു.
Keywords: Vidya Nagar, Kasaragod, Naimaramoola, Cheating, Bank, Custody, Held, Muttathody Service Co operative Bank.