പുഴയില്‍ മാലിന്യം തള്ളാനെത്തിയ 2 പേരെ നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പിച്ചു; 15,000 രൂപ പിഴയീടാക്കി
Jul 5, 2017, 11:10 IST
ചിറ്റാരിക്കാല്‍: (www.kasargodvartha.com 05.07.2017) പുഴയില്‍ മാലിന്യം തള്ളാനെത്തിയ രണ്ടു പേരെ നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പിച്ചു. 15,000 രൂപ പിഴയീടാക്കിയ ശേഷം പോലീസ് ഇവരെ വിട്ടയച്ചു. കാര്യങ്കോട് പുഴയില്‍ കല്യാണസദ്യയുടെ അവശിഷ്ടങ്ങള്‍ തള്ളാനെത്തിയ ചിറ്റാരിക്കാല്‍ സ്വദേശികളായ രണ്ടുപേരെയാണ് നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പിച്ചത്. പ്ലാസ്റ്റിക് കവറുകളിലാക്കി വാഹനത്തിലെത്തിച്ചാണ് മാലിന്യം പുഴയില്‍ തള്ളാന്‍ ശ്രമിച്ചത്.
കാര്യങ്കോട് പുഴയില്‍ മാലിന്യം തള്ളുന്നത് പതിവായിരിക്കുകയാണ്. പലപ്പോഴും നാട്ടുകാരുടെ ഇടപെടല്‍ കൊണ്ടാണ് മാലിന്യം തള്ളുന്നത് ഒഴിവാകുന്നത്. രാത്രിയുടെ മറവിലും മറ്റും വാഹനങ്ങളിലെത്തിച്ചാണ് മാലിന്യം പുഴയില്‍ തള്ളുന്നത്. മാലിന്യം തള്ളുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Keywords: Kasaragod, Kerala, news, waste dump, Natives, Held, Police, Fine, River, 2 held for attempting to dump waste in river; fined