ഒരേ നമ്പര്‍ പ്ലേറ്റ് ഘടിപ്പിച്ച് ഓടിയ രണ്ട് ബുള്ളറ്റുകള്‍ പിടികൂടി
Jul 16, 2018, 20:29 IST
കാസര്‍കോട്: (www.kasargodvartha.com 16.07.2018) ഒരേ നമ്പര്‍ ഘടിപ്പിച്ച് ഓടിയ ബുള്ളറ്റുകള്‍ പോലീസ് പിടികൂടി. തിങ്കളാഴ്ച വൈകിട്ട് റെയില്‍വേ സ്‌റ്റേഷന്‍ റോഡില്‍ വെച്ചാണ് ബുള്ളറ്റുകള്‍ പിടികൂടിയത്.
കാസര്‍കോട് സിഐ സി എ അബ്ദുര്‍ റഹീം, എസ് ഐ പി അജിത്കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം വാഹന പരിശോധന നടത്തുന്നതിനിടയിലാണ് ഇതുവഴി വന്ന ഒരേ നമ്പരിലുള്ള രണ്ട് ബുള്ളറ്റുകള്‍ പിടികൂടിയത്.
കെ എല്‍ 14 ആര്‍ 4911 എന്ന നമ്പരിലാണ് രണ്ട് ബുള്ളറ്റുകളും ഓടിച്ചിരുന്നത്. പോലീസിനെ കണ്ട് ബുള്ളറ്റ് ഉപേക്ഷിച്ച് യുവാക്കള്‍ ഓടി രക്ഷപ്പെടുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് പോലീസ് വിശദമായ അന്വേഷണം തുടങ്ങി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Bike, Kerala, Kasaragod, Police, Checking, Bullet, Number Plate, 2 bikes held with same number plate