മാലിന്യം നിക്ഷേപിച്ചത് ചോദ്യം ചെയ്ത യുവാവിനും സുഹൃത്തിനും മര്‍ദനം
Aug 27, 2017, 17:45 IST
മഞ്ചേശ്വരം:(www.kasargodvartha.com 27/08/2017) മാലിന്യം നിക്ഷേപിച്ചത് ചോദ്യം ചെയ്ത യുവാവിനെയും സുഹൃത്തിനെയും മര്‍ദിച്ചതായി പരാതി. മച്ചംപാടി ജലാലിയ്യ നഗറിലെ ഇസ്മാഈല്‍ (33), അബ്ദുല്‍ ലത്വീഫ് (32) എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. പരിക്കേറ്റ ഇവരെ കുമ്പള സഹകരണാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാത്രിയാണ് സംഭവം.
മഞ്ചേശ്വരം പഞ്ചായത്തിലെ ഏഴാം വാര്‍ഡില്‍ ഗ്രാമസഭ നടന്നിരുന്നു. ഇതിനിടെ പ്രദേശത്ത് മാലിന്യം നിക്ഷേപിക്കുന്നത് ലത്വീഫ് ചോദ്യം ചെയ്തതോടെ വാക്കുതര്‍ക്കമുണ്ടാവുകയായിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് രാത്രി ഏഴു മണിയോടെ കാറിലും ബൈക്കിലുമെത്തിയ സംഘം ലത്വീഫിനെയും ഇസ്മാഈലിനെയും മര്‍ദിച്ചതെന്ന് ആശുപത്രിയില്‍ കഴിയുന്ന ലത്വീഫ് പരാതിപ്പെട്ടു.
ലീഗ് പ്രവര്‍ത്തകരാണ് അക്രമത്തിന് പിന്നിലെന്നും എസ്.ഡി.പി.ഐ. പ്രവര്‍ത്തകനായ ലത്വീഫ് പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Manjeshwaram, Kasaragod, Kerala, Waste, Assault, Kumbala, Hospital, Complaint, 2 assaulted by gang