നിരോധിത പാന്‍ മസാല വില്‍പന കേന്ദ്രങ്ങളില്‍ പരക്കെ പോലീസ് റെയ്ഡ്; മൊത്ത വിതരണക്കാരന്‍ ഉള്‍പെടെ 2 പേര്‍ അറസ്റ്റില്‍, പാന്‍ മസാല വില്‍പനയിലേര്‍പെട്ട വഴിവാണിഭക്കാരില്‍ നിന്ന് പിഴയും ഈടാക്കി
Jan 1, 2018, 12:20 IST
കാസര്‍കോട്: (www.kasargodvartha.com 01.01.2018) നഗരത്തിലെ നിരോധിത പാന്‍ മസാല വില്‍പന കേന്ദ്രങ്ങളില്‍ പോലീസ് വ്യാപകമായി റെയ്ഡ് നടത്തി. കാസര്‍കോട് നഗരത്തിലെ വിവിധ ഭാഗങ്ങളില്‍ നിരോധിക്കപ്പെട്ട പാന്‍മസാല- പുകയില ഉത്പന്നങ്ങള്‍ വില്‍പന നടത്തുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ കാസര്‍കോട് ടൗണ്‍ എസ് ഐ അജിത് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഞായറാഴ്ച വൈകുന്നേരത്തോടെ റെയ്ഡ് നടത്തിയത്.
കാസര്‍കോട് പഴയ ബസ് സ്റ്റാന്‍ഡ്, കെ എസ് ആര്‍ ടി സി സ്റ്റാന്‍ഡ്, പുതിയ ബസ് സ്റ്റാന്‍ഡ് തുടങ്ങി നഗരത്തിലെ ഒട്ടുമിക്ക ഭാഗങ്ങളും പോലീസ് അരിച്ചുപെറുക്കി. കെ എസ് ആര്‍ ടി സി സ്റ്റാന്‍ഡിന് സമീപത്തെ തട്ടുകടയില്‍ പാന്‍മസാല വില്‍പന നടത്തുകയായിരുന്ന മൊഗ്രാല്‍ സ്വദേശി അബ്ബാസ് (62), പുതിയ ബസ് സ്റ്റാന്‍ഡിലെ തട്ടുകട കേന്ദ്രീകരിച്ച് പുകയില ഉത്പന്നങ്ങള്‍ വില്‍പന നടത്തിയ യു.പി സ്വദേശി ധനേഷ് ചൊവ്വാര്‍ (35) എന്നിവരെ പോലീസ് അറസ്റ്റു ചെയ്തു.
1,500 പാക്കറ്റ് പാന്‍മസാല പുകയില ഉത്പന്നങ്ങളാണ് ധനേഷില്‍ നിന്നും പോലീസ് പിടികൂടിയത്. ഇയാള്‍ പാന്‍മസാലയുടെ മൊത്ത കച്ചവടക്കാരാനാണെന്ന് പോലീസ് പറഞ്ഞു. അന്യ സംസ്ഥാനക്കാര്‍ അടക്കമുള്ള സംഘങ്ങള്‍ കാസര്‍കോട്ട് നിരോധിത പാന്‍ മസാല ഉത്പന്നങ്ങള്‍ തകൃതിയായി വില്‍പന നടത്തുകയാണ്. വരും ദിവസങ്ങളില്‍ ഇത്തരം സംഘങ്ങള്‍ക്കെതിരെ ശക്തമായ നടപടികള്‍ കൈകൊള്ളുമെന്ന് പോലീസ് പറഞ്ഞു. അതിനിടെ വഴിവാണിഭക്കാരായ മൂന്നു പേരില്‍ നിന്നും പാന്‍മസാല ഉത്പന്നങ്ങള്‍ പിടികൂടിയിട്ടുണ്ട്. ഇവരില്‍ നിന്നും 500 രൂപാ വീതം പിഴയീടാക്കുകയും ചെയ്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, News, Police, Raid, Arrest, Fine,2 arrested with Panmasala.
< !- START disable copy paste -->