കഞ്ചാവിനെതിരെ പ്രതികരിച്ച സാമൂഹ്യ പ്രവര്‍ത്തകനെ വീഡിയോയിലൂടെ അപമാനിക്കാന്‍ ശ്രമിച്ച 2 യുവാക്കള്‍ അറസ്റ്റില്‍
Mar 10, 2018, 16:21 IST
കാസര്‍കോട്: (www.kasargodvartha.com 10.03.2018) കഞ്ചാവിനെതിരെ പ്രതികരിച്ച സാമൂഹ്യ പ്രവര്‍ത്തകനെ വീഡിയോയിലൂടെ അപമാനിക്കാന്‍ ശ്രമിച്ച രണ്ടു യുവാക്കളെ പോലീസ് അറസ്റ്റു ചെയ്തു. ചൂരിയിലെ അസ്ഹറുദ്ദീന്‍ (19), അബ്ബാസ് (21) എന്നിവരെയാണ് കാസര്‍കോട് ടൗണ്‍ പോലീസ് മുന്‍കരുതലായി അറസ്റ്റു ചെയ്തത്. ഇവരെ പിന്നീട് താക്കീത് ചെയ്ത് വിട്ടയച്ചതായി കാസര്‍കോട് ടൗണ്‍ എസ് ഐ അജിത് കുമാര്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് യുവാക്കള്‍ വീഡിയോയിലൂടെ സാമൂഹ്യ പ്രവര്‍ത്തകനായ നായന്മാര്‍മൂലയിലെ ഇരിട്ടി മുഹമ്മദിനെ അപമാനിച്ചത്. ഇതിനെതിരെ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് ജില്ലാ പോലീസ് ചീഫിന്റെ കര്‍ശന നിര്‍ദേശ പ്രകാരം വീഡിയോയിലുള്ള യുവാക്കളെ പോലീസ് പിടികൂടിയത്.
റോഡ് നിര്‍മാണത്തിലെ അപാകതയും കുടിവെള്ളം പാഴാകുന്നതിനെതിരെയും ബസ് സ്റ്റോപ്പില്‍ ബസ് നിര്‍ത്താത്തതിനെതിരെയും കഞ്ചാവിനെതിരെയും സാമൂഹ്യ മാധ്യമങ്ങളിലൂടെ ശക്തമായി പ്രതികരിക്കുന്ന ആളാണ് ഇരിട്ടി മുഹമ്മദ്. ഇയാള്‍ക്കെതിരെ ഇതിനു മുമ്പും ഫോണിലൂടെ കഞ്ചാവ് മാഫിയയുടെ ഭീഷണിയുണ്ടായിരുന്നു. എന്നാല്‍ ഇതുസംബന്ധിച്ച് പരാതിയൊന്നും ലഭിക്കാതിരുന്നതിനാല്‍ അന്വേഷണം നടത്തിയിരുന്നില്ല. ഇതിനു പിന്നാലെയാണ് രണ്ട് യുവാക്കള്‍ ഇരിട്ടി മുഹമ്മദിനെ കളിയാക്കിക്കൊണ്ടും അപമാനിച്ചു കൊണ്ടും വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടത്.
കഞ്ചാവ് മാഫിയക്കെതിരെ പോലീസ് ശക്തമായ നടപടി സ്വീകരിച്ചുവരികയാണ്. അസമയങ്ങൡ നഗരത്തില്‍ കാണുന്ന മുഴുവന്‍ പേരെയും പോലീസ് കസ്റ്റഡിയിലെടുക്കുന്നുണ്ട്. കഞ്ചാവ് മാഫിയ രാത്രികാലങ്ങളില്‍ സജീവമായതോടെയാണ് പോലീസ് നടപടി കര്‍ശനമാക്കിയത്. സത്യസന്ധമായ കാര്യങ്ങള്‍ അറിയിക്കുന്നവരെ മാത്രമാണ് പോലീസ് വിട്ടയക്കുന്നത്. കുട്ടികള്‍ക്കിടയിലും മറ്റും കഞ്ചാവെത്തിച്ചുകൊടുക്കന്നവരെ കര്‍ശനമായി നേരിടാനാണ് പോലീസിന്റെ തീരുമാനം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Choori, arrest, Police, complaint, 2 arrested for humiliating Social worker
< !- START disable copy paste -->