ബൈക്ക് യാത്രക്കാരന്റെ കണ്ണില്‍ മുളകുപൊടി എറിഞ്ഞ് 5 ലക്ഷം തട്ടിയ സംഭവം: 17 കാരന് അറസ്റ്റില്‍
Sep 12, 2014, 22:52 IST
കാസര്‍കോട്: (www.kasargodvartha.com 12.09.2014) ബേവിഞ്ചയില്‍ ബൈക്ക് യാത്രക്കാരനെ തടഞ്ഞുനിര്‍ത്തി കണ്ണില്‍ മുളകുപൊടി എറിഞ്ഞ ശേഷം അഞ്ച് ലക്ഷം രൂപ തട്ടിയ സംഭവത്തില്‍ 17 കാരനെ പോലീസ് അറസ്റ്റ് ചെയ്തു. ബദര്‍നഗറിലെ യുവാവിനെയാണ് കാസര്‍കോട് സി.ഐ ജേക്കബിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം വെള്ളിയാഴ്ച വൈകുന്നേരത്തോടെ അറസ്റ്റ് ചെയ്തത്. പ്രതിയെ പിന്നീട് ജുവൈനല്‍ ഹോമിലേക്ക് മാറ്റി.
കന്നുകാലി മോഷണ കേസിലും പ്രതിയാണ് പിടിയിലായ 17 കാരന്. കേസില്‍ നേരത്തെ മൂന്ന് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇറച്ചിവെട്ടുകാരന് ഭീമനടി കാലിക്കടവിലെ റായ്തയ്യല് ഹൗസില്‍ ഒ.ടി. സമീര്‍ (27), ബദിയടുക്ക ചെര്‍ളടുക്കയിലെ സിറാജ് മന്‍സിലില്‍ സി.എ. സിറാജുദ്ദീന് (36), ചെര്‍ക്കള നാലാംമൈലിലെ പി.യു. അബ്ദുല്‍ ഹക്കീം (27) എന്നിവരെയാണ് അറസ്റ്റുചെയ്തത്. കേസിലെ മുഖ്യപ്രതി ഉപ്പള സ്വദേശി ഫാറൂഖിന് ഇതുവരെ പിടികൂടാനായിട്ടില്ല.
ജൂണ്‍ ഏഴിനായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ചട്ടഞ്ചാല്‍ തെക്കിലിലെ മാര ഹൗസില്‍ സി.എച്ച്. ആമുവിന്റെ മകന് സി.എച്ച് അബ്ദുല്‍ ജലീലിന്റെ (40) കൈയ്യില്‍ നിന്നാണ് നാനോ കാറിലെത്തിയ സംഘം പണം തട്ടിയെടുത്തത്. ബറോഡ ബാങ്കില്‍ പണയം വെച്ച സ്വര്‍ണം എടുക്കുന്നതിന് സഹോദരന് ഉമ്മറിന് കൈമാറാന്‍ കൊണ്ടുപോവുകയായിരുന്ന പണമാണ് തട്ടിപ്പറിച്ചത്.
ബേവിഞ്ച സ്റ്റാര്‍ നഗറിലെ ഷോര്‍ട്ട് കട്ടിലൂടെ ഹൈവേയിലേക്ക് കയറുന്നതിനിടെ വഴിയില്‍ പതിയിരുന്ന സംഘം ജലീലിന്റെ ബൈക്ക് പിടിച്ചുനിര്‍ത്തി കണ്ണിലേക്ക് മുളക്പൊടി വിതറിയ ശേഷം പണവുമായി സ്ഥലം വിടുകയായിരുന്നു.

Related news:
ബേവിഞ്ചയില്‍ ബൈക്ക് തടഞ്ഞ് യാത്രക്കാരന്റെ കണ്ണില്‍ മുളക്പൊടി എറിഞ്ഞു; 5 ലക്ഷം തട്ടി
ബൈക്ക് യാത്രക്കാരന്റെ കണ്ണില്‍ മുളക്പൊടി എറിഞ്ഞ് 5 ലക്ഷം തട്ടിയകേസില്‍ 3 പേര് അറസ്റ്റില്‍
Also Read:
ബേബി എന്ന് പേരിടുമ്പോള്‍ ശ്രദ്ധിക്കുക; ആശുപത്രിയില്‍ ഇഞ്ചക്ഷന് മാറി നല്കി
Keywords : Arrest, Accuse, Bevinja, Bike, Police, Investigation, Kasaragod, 17 year Old, OT Sameer, CA Sirajudheen, PU Abdul Hakeem.