പ്രായപൂര്‍ത്തിയാകാത്തവര്‍ ഓടിച്ച 17 ഇരുചക്രവാഹനങ്ങള്‍ പിടിയില്‍
Feb 12, 2015, 13:12 IST
കാസര്‍കോട്: (www.kasargodvartha.com 12/02/2015) പ്രായപൂര്‍ത്തിയാകാത്തവര്‍ വാഹനമോടിക്കുന്നതിനെതിരെ പോലീസിന്റെ കര്‍ശന നടപടികള്‍ തുടരുന്നു. പ്രായപൂര്‍ത്തിയാകാത്തവര്‍ ഓടിക്കുന്ന വാഹനങ്ങള്‍ പിടികൂടുന്നതിനു പുറമെ അവരുടെ രക്ഷിതാക്കള്‍ക്കെതിരെ കേസെടുക്കുകയും ചെയ്തുവരുന്നു.
കുട്ടികളോടിച്ച 17 വാഹനങ്ങള്‍ വിദ്യാനഗര്‍, ചെര്‍ക്കള, ചട്ടഞ്ചാല്‍ ഭാഗങ്ങളില്‍ നിന്നായി പോലീസ് പിടികൂടി. കാസര്‍കോട് ടൗണ്‍ സി.ഐ. പി.കെ. സുധാകരന്റെ നിര്‍ദേശ പ്രകാരം വിദ്യാനഗര്‍ എസ്.ഐ. കെ.ലക്ഷ്മണനും, അഡീഷണല്‍ എസ്.ഐ. ഇ.വി. രാജശേഖരനുമാണ് ബൈക്കുകളും സ്കൂട്ടറുകളും പിടികൂടിയത്.
നമ്പര്‍ പ്ലേറ്റും സൈഡ് മിററും ലൈസന്‍സും ഇല്ലാത്തവയാണ് പല വാഹനങ്ങളുമെന്ന് പോലീസ് പറഞ്ഞു.

Keywords : Kasaragod, Vehicle, Police, Custody, Case, Bike, Vidya Nagar, Cherkala, Chattanchal, Minor Driving, 17 bikes seized for minor riding.