പതിനാറുകാരിയെ നിരവധി തവണ പീഡിപ്പിച്ചതായി പരാതി; അന്വേഷണം തുടങ്ങി
Sep 1, 2017, 14:47 IST
കാസര്‍കോട്: (www.kasargodvartha.com 01/09/2017) പൊയിനാച്ചി സ്വദേശിനിയായ പതിനാറുകാരിയെ നിരവധി തവണ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ പോലീസ് അന്വേഷണം തുടങ്ങി. വിദ്യാനഗര്‍ സി ഐ ബാബു പെരിങ്ങോത്തിന്റെ നേതൃത്വത്തിലാണ് അന്വേഷണം.
പീഡനത്തെ തുടര്‍ന്ന് കാണാതായ പെണ്‍കുട്ടിയെ പോലീസ് കഴിഞ്ഞ ദിവസം കര്‍ണ്ണാടക കാര്‍വാറില്‍ കണ്ടെത്തുകയായിരുന്നു. പെണ്‍കുട്ടി നല്കിയ മൊഴിപ്രകാരം ബദിയഡുക്ക-വിദ്യാനഗര്‍ പോലീസ് സ്റ്റേഷനുകളില്‍ പോക്സോ നിയമ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു. മെഡിക്കല്‍ പരിശോധനയ്ക്കു ശേഷം കോടതിയില്‍ ഹാജരാക്കിയ പെണ്‍കുട്ടിയെ പരവനടുക്കത്തെ ചില്‍ഡ്രന്‍സ് ഹോമിലേക്ക് മാറ്റി.
പൊയ്നാച്ചിയില്‍ താമസക്കാരിയായ പെണ്‍കുട്ടിയെ കര്‍ണാടക കാര്‍വാറിലെ ഒരു വീട്ടിലാണ് പോലീസ് കണ്ടെത്തിയത്. കാര്‍വാര്‍ പോലീസിന്റെ സഹായത്തോടെയാണ് പെണ്‍കുട്ടിയെ നേരത്തെ പരിചയമുള്ള ഒരാളുടെ വീട്ടില്‍ വിദ്യാനഗര്‍ പോലീസ് കണ്ടെത്തിയത്. മകളെ കാണാനില്ലെന്നു കാണിച്ച് മാതാവാണ് പോലീസില്‍ പരാതി നല്‍കിയിരുന്നത്. പതിനാറുകാരിയെ പീഡിപ്പിച്ചതിന് ബദിയഡുക്കയില്‍ ബഷീര്‍ എന്നയാള്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. വിദ്യാനഗര്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ കുമ്പള പേരാലിലെ കുഞ്ഞഹമ്മദാണ് പ്രതി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം
Keywords: 16 year old girl molesting case; Police begins probe, News, Kasaragod, Kerala, Poinachi, Police, Investigation, Molestation, Complaint, Accuse.