മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് 15.37 കോടി, കാസര്‍കോട് 2447 പേര്‍ക്ക് പട്ടയം; 1000 പേര്‍ക്ക് ഉടന്‍
May 18, 2018, 19:44 IST
കാസര്‍കോട്: (www.kasargodvartha.com 18.05.2018) കാസര്‍കോട് ജില്ലയില്‍ കഴിഞ്ഞ വര്‍ഷം 2,447 പേര്‍ക്ക് പട്ടയം നല്‍കിയതായി കലക്ടര്‍ കെ ജീവന്‍ബാബു വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. അടുത്ത പട്ടയമേളയില്‍ ആയിരത്തിലധികം പേര്‍ക്ക് പട്ടയം നല്‍കും. മെയ് 31ന് വെള്ളരിക്കുണ്ടിലും ജൂണ്‍ ഒന്നിന് മഞ്ചേശ്വരത്തുമാണ് പട്ടയമേള.
ജില്ലയിലെ ഭൂമിയുടെ ആദ്യഘട്ട റീസര്‍വേ ആറുമാസത്തിനകം പൂര്‍ത്തിയാക്കും. പത്ത് വില്ലേജുകളിലെ റീ സര്‍വേയാണ് നടക്കുന്നത്. ഇത് കഴിഞ്ഞാല്‍ മറ്റ് ഏജന്‍സികളുടെ സഹായത്തോടെ കൂടുതല്‍ വില്ലേജുകളില്‍ റീ സര്‍വേ തുടങ്ങും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് 8752 പേര്‍ക്ക് 15,37,17,664 രൂപയുടെ സഹായം നല്കി.
സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷത്തിന്റെ ജില്ലാതല ഉദ്ഘാടനവും ആനുകൂല്യ വിതരണവും 19ന് കാഞ്ഞങ്ങാട് നടക്കും. മന്ത്രി മാത്യു ടി തോമസ് ഉദ്ഘാടനം ചെയ്യും. മന്ത്രി ഇ ചന്ദ്രശേഖരന് അധ്യക്ഷനാകും. 25 വരെ കാഞ്ഞങ്ങാട് അലാമിപ്പള്ളി ബസ്സ്റ്റാന്‍ഡില്‍ ഉല്പന്ന പ്രദര്‍ശന വിപണന മേളയും സാംസ്കാരിക പരിപാടികളും അടങ്ങുന്ന കാസര്‍കോട് പെരുമ.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, News, Pinarayi-Vijayan, Minister, Chief Minister, Relief Cell, 15.37 Cr from CM relief cell for Kasargod