city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

നിങ്ങളുടെ കുട്ടികളില്‍ മാറ്റങ്ങള്‍ കാണുന്നുണ്ടോ? വിളിച്ചറിയിക്കാന്‍ ശിശുക്ഷേമ സമിതിയുടെ ടോള്‍ഫ്രീ നമ്പര്‍

കാസര്‍കോട്: (www.kasargodvartha.com 05.03.2018) നിങ്ങളുടെ കുട്ടികളില്‍ മാറ്റങ്ങള്‍ കാണുന്നുണ്ടോ? എങ്കില്‍ ഒന്നും മറച്ചുവെക്കാതെ ധൈര്യമായി ശിശുക്ഷേമ സമിതിയുടെ ടോള്‍ഫ്രീ നമ്പറില്‍ വിളിച്ചറിയിക്കു. 1517 എന്ന നമ്പരിലാണ് വിളിച്ചറിയിക്കേണ്ടത്. ജില്ലാ ശിശുക്ഷേമസമിതി തണല്‍ എന്ന പേരിലാണ് പദ്ധതി നടപ്പാക്കിയത്.

നിങ്ങളുടെ കുട്ടികളില്‍ മാറ്റങ്ങള്‍ കാണുന്നുണ്ടോ? വിളിച്ചറിയിക്കാന്‍ ശിശുക്ഷേമ സമിതിയുടെ ടോള്‍ഫ്രീ നമ്പര്‍


മാനസിക - ശാരീരിക ആരോഗ്യപ്രശ്‌നങ്ങളും, ബാലവേല, ബാലഭിക്ഷാടനം തുടങ്ങിയ കുട്ടികളുടെ പ്രശ്‌നങ്ങള്‍ ഹെല്‍പ്പ്‌ലൈന്‍ നമ്പറിലേക്ക് വിളിച്ചറിയിക്കാം. ഇത്തരം വിളികള്‍ സ്വീകരിക്കാന്‍ സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് പ്രത്യേകം മൊബൈല്‍ഫോണ്‍ നല്‍കിയിട്ടുണ്ട്. മൂന്ന് സന്നദ്ധ പ്രവര്‍ത്തകരെയാണ് നിയോഗിച്ചത്. ഒരു ഫോണിലേക്ക് വരുന്ന കോള്‍ സ്വീകരിക്കാതിരിക്കുകയാണെങ്കില്‍ അടുത്ത ആളിലേക്ക് കോള്‍ ഡൈവര്‍ട്ട് ചെയ്യുന്ന തരത്തിലാണ് ഫോണുകള്‍ ക്രമീകരിച്ചത്. ലഭ്യമാകുന്ന പരാതി അന്വേഷിക്കാനായി സമിതിയുടെ സന്നദ്ധപ്രവര്‍ത്തകര്‍ എത്തിച്ചേരുകയും വിഷയത്തില്‍ ഇടപെടുകയും ചെയ്യും. പ്രശ്‌ന പരിഹാരത്തിന് പോലീസ്, ആരോഗ്യം, സാമൂഹ്യനീതി, വിദ്യാഭ്യാസം, നീതിന്യായം തുടങ്ങിയ ബന്ധപ്പെട്ട വകുപ്പുകളുടെ സഹായം തേടും. പദ്ധതിയില്‍ കുട്ടികളുമായി ബന്ധപ്പട്ടതും, രക്ഷിതാക്കളെ ബാധിക്കുന്നതുമായ വിഷയങ്ങളാണ് കൈകാര്യം ചെയ്യുന്നത്.

വിദ്യാര്‍ത്ഥികള്‍ക്ക് പോക്കറ്റ് മണി നല്‍കുമ്പോള്‍ ശ്രദ്ധിക്കുക, വൈകി വീട്ടിലെത്തുന്നത് നിയന്ത്രിക്കുക, വിജനമായ പ്രദേശത്ത് കുട്ടികളെ കാണുമ്പോള്‍ സമൂഹം ഇടപെടുക തുടങ്ങിയ കാര്യങ്ങളില്‍ ശ്രദ്ധ ചെലുത്തണമെന്ന് ജില്ലാ ശിശുക്ഷേമസമിതി സെക്രട്ടറി മധുമുതിയക്കാല്‍ പറഞ്ഞു.

Keywords:  Kerala, kasaragod, news, Child Line, 1517: Child Welfare Committee toll free number for stopping child abusing 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia