പഠിച്ചുകൊണ്ടിരിക്കുകയായിരുന്ന പതിനഞ്ചുകാരിയെ പിതാവ് മദ്യലഹരിയില്‍ മര്‍ദിച്ചു; പുസ്തകം ചീന്തിയെറിഞ്ഞു
Nov 27, 2017, 19:04 IST
പരപ്പ: (www.kasargodvartha.com 27.11.2017) വീട്ടില്‍ പഠിച്ചുകൊണ്ടിരിക്കുകയായിരുന്ന പതിനഞ്ചുകാരിയായ മകളെ മദ്യലഹരിയിലെത്തിയ പിതാവ് ക്രൂരമായി മര്‍ദിച്ചു. കുട്ടിയുടെ പുസ്തകം വലിച്ചെറിയുകയും ചെയ്തു. വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷന്‍ പരിധിയില്‍പ്പെട്ട തൂങ്ങലിലെ കാര്‍ത്ത്യായനിയുടെ പത്താം ക്ലാസുകാരിയായ മകളെയാണ് പിതാവ് ബാലന്‍ ക്രൂരമായി മര്‍ദ്ദിച്ചത്.
കഴിഞ്ഞ ദിവസം രാത്രി മദ്യലഹരിയില്‍ വീട്ടിലെത്തിയ ബാലന്‍ മകളെ വടി കൊണ്ടടിക്കുകയായിരുന്നു. വായിച്ചു കൊണ്ടിരിക്കുകയായിരുന്ന പുസ്തകം ചീന്തിയെറിയുകയും ചെയ്തു. ഇത് ചോദ്യം ചെയ്യാന്‍ ചെന്ന കാര്‍ത്ത്യായനിയെയും ബാലന്‍ മര്‍ദിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Assault, Liquor, 15 year old assaulted by father
Keywords: Kasaragod, Kerala, news, Assault, Liquor, 15 year old assaulted by father