14 കാരിയെ പീഡിപ്പിച്ചെന്ന കേസിൽ രണ്ടാനച്ഛൻ പോക്സോ കേസിൽ അറസ്റ്റിൽ
Sep 22, 2021, 11:06 IST
കാസര്‍കോട്: (www.kasargodvartha.com 22.09.2021) 14 കാരിയെ പീഡിപ്പിച്ചെന്ന കേസിൽ രണ്ടാനച്ഛൻ പോക്സോ കേസിൽ അറസ്റ്റിൽ. വിദ്യാനഗർ പൊലീസ് സ്റ്റേഷൻ പരിധിയിൽ വാടക വീട്ടിൽ താമസിക്കുന്ന പെൺകുട്ടിയെ പീഡിപ്പിച്ചെന്ന കേസിലാണ് ഇതര സംസ്ഥാനക്കാരനായ രണ്ടാനച്ഛനെ വിദ്യാനഗര്‍ സി ഐ വി വി മനോജ് പോക്‌സോ കേസിൽ അറസ്റ്റ് ചെയ്തത്.
37 കാരനായ ഇയാൾ ചൊവ്വാഴ്ച്ച ഉച്ചയോടെയാണ് അറസ്റ്റിലായത്.
അയല്‍വാസിയുടെ പരാതിയില്‍ ചൈല്‍ഡ് ലൈന്‍ കൗൺസിലിംഗ് നടത്തി പൊലീസിന് റിപോർട് നൽകിയതിൻ്റെ അടിസ്ഥാനത്തിലാണ് പ്രതിക്കെതിരെ കേസെടുത്തത്.
Keywords: Kasaragod, Police, Arrest, Father, Rape, Girl, Case, Child Line, Stepfather arrested.
< !- START disable copy paste -->