city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത മേഖലയില്‍ പ്രവര്‍ത്തിക്കുന്ന 13 ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരെ പിരിച്ചുവിട്ടു

കാസര്‍കോട്: (www.kasargodvartha.com 09.10.2017) എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത മേഖലയില്‍ പ്രവര്‍ത്തിക്കുന്ന 13 ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരെ പിരിച്ചുവിട്ടു. ദേശീയ ആരോഗ്യ മിഷന്റെ കീഴില്‍ ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത മേഖലയില്‍ പ്രവര്‍ത്തിച്ചിരുന്ന ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരെയാണ് പിരിച്ചുവിട്ടത്. 11 എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിത പഞ്ചായത്തുകളിലായി 26 എന്‍ എച്ച് എം ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരാണ് ഉണ്ടായിരുന്നത്. പിരിച്ചുവിടുമെന്ന മുന്നറിയിപ്പ് വന്നതോടെ 13 പേര്‍ എറണാകുളത്തെ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലില്‍ ഹരജി നല്‍കുകയും ചെയ്തിരുന്നു.

ഇവരെ തുടരാന്‍ അനുവദിക്കണോ എന്നാവശ്യപ്പെട്ട് ട്രൈബ്യൂണല്‍ ഉത്തരവിറക്കുകയായിരുന്നു. എന്നാല്‍ ഫണ്ടില്ലെന്ന കാരണത്താല്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരെ പിരിച്ചുവിടുകയാണുണ്ടായത്. ഇനി അവശേഷിക്കുന്നവരുടെ കാര്യത്തില്‍ തീരുമാനമൊന്നുമായിട്ടില്ല. ജെ.എച്ച്.ഐമാരുടെ സേവന കാലാവധി ഒരു വര്‍ഷമാണ്. ഇതിനു ശേഷം കരാര്‍ തുക പുതുക്കിനല്‍കുകയാണ് പതിവ്. ഇത്തരത്തില്‍ എന്‍ഡോസള്‍ഫാന്‍ പാക്കേജില്‍ ഉള്‍പെടുത്തി 2010 ഡിസംബര്‍ മുതല്‍ ജോലി ചെയ്ത് വരികയായിരുന്നവരെയാണ് പിരിച്ചുവിട്ടത്. എന്‍.എച്ച്.എമ്മിന്റെ ഫണ്ടില്‍ നിന്നാണ് ജെ.എച്ച്.ഐമാര്‍ അടക്കമുള്ളവര്‍ക്ക് വേതനം നല്‍കുന്നത്. സ്റ്റാഫ് നേഴ്‌സ്, ഫിസിയോതെറാപ്പിസ്റ്റ് എന്നിവരെ നില നിര്‍ത്തുമ്പോഴും ജെ.എച്ച്.ഐമാരെ അവഗണിക്കുന്ന സമീപനത്തിനെതിരെ പ്രതിഷേധം ശക്തമാണ്.
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത മേഖലയില്‍ പ്രവര്‍ത്തിക്കുന്ന 13 ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരെ പിരിച്ചുവിട്ടു


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, Health-Department, Endosulfan, 13 health inspectors dismissed from Endosulfan distress area

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia